Featured

സോണിയയെയും രാഹുലിനേയും കാത്തിരിക്കുന്നത് ജയിലറകളോ?

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.

യങ് ഇന്ത്യന്‍ കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. യങ് ഇന്ത്യന്‍ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി പദ്ധതിയിടുന്നത്.

കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോടെക്‌സ് മെര്‍ച്ചന്‍ഡൈസ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യയ്ക്ക് ലഭിച്ചതിന്റെ രേഖകള്‍ നേരത്തെ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതില്‍ അമ്പത് ലക്ഷം രൂപ കോണ്‍ഗ്രസിന് കൈമാറിയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരി യങ് ഇന്ത്യ വാങ്ങിയത്. ഇതേക്കുറിച്ച് നേരത്തെ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ മറ്റ് ചില ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യന്‍ എന്ന കമ്പനിക്ക് പണം കൈമാറ്റം ചെയ്തുവെന്നതിന്റെ രേഖകള്‍ ലഭിച്ചു എന്നാണ് ഇഡി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഷെല്‍ കമ്പനികളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്. നിശ്ചിത ശതമാനം കമ്മീഷന്‍ വാങ്ങിയ ശേഷം അക്കൗണ്ട് ബുക്കില്‍ ഇടപാടിനെ സംബന്ധിച്ച രേഖപ്പെടുത്തി കള്ളപ്പണം വെളുപ്പിച്ചതാണോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യന്‍, അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്നിവയിലേക്ക് പണം എത്തിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയോട് ഇഡി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.
സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

 

അതേസമയം നാഷണൽ ഹെറാൾഡിനെതിരായ പരാതിയിൽ മധ്യപ്രദേശിലും അന്വേഷണം. പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.

admin

Recent Posts

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

10 mins ago

ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം! വീണ്ടും ശക്തി തെളിയിച്ച് ഭാരതം

ഭാരതം മുന്നേറുന്നു ! ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം

14 mins ago

തലപ്പുഴ വെടിവെപ്പ് കേസ്; ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ.…

15 mins ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ; കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; യുവതിയുടെ മൊഴി പുറത്ത്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന്…

40 mins ago

ഒടുവിൽ ശാസ്ത്രലോകത്തിന് മുന്നിൽ ആ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

അന്തവും കുന്തവുമറിയാതെ ശാസ്ത്രലോകം കുഴങ്ങിയത് നീണ്ട 25 വർഷം ! ഒടുവിൽ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

1 hour ago

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

10 hours ago