പ്രതീകാത്മക ചിത്രം
കൊല്‍ക്കത്ത : കാമുകനോടൊപ്പം ജീവിക്കാനായി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടിയ യുവതിയും കാമുകനും അറസ്റ്റിലായി. ബംഗാളിലെ പുരുലിയയിലാണ് നാടിനെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. ജൂഡന്‍ മഹാതോ (45) എന്നയാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഉത്തര, കാമുകൻ ക്ഷേത്രപാൽ മഹാതോ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരുമിച്ചു ജീവിക്കാൻ ജൂഡന്‍ മഹാതോ തടസ്സമാകുമെന്നു മനസ്സിലായതോടെയാണ് ഇയാളെ കൊലപ്പെടുത്താൻ ഉത്തരയും ക്ഷേത്രപാൽ മഹാതോയും തീരുമാനിച്ചത്. മൂര്‍ച്ചയുളള ആയുധം കൊണ്ടായിരുന്നു കൊലപാതകം. ക്ഷേത്രപാലിന്റെ നിർദേശ പ്രകാരം തെളിവ് നശിപ്പിക്കാനായും മൃതദേഹം അതിവേഗം അഴുകാനായി ഇവർ മൃതദേഹത്തിൽ ഉപ്പ് വിതറിയ ശേഷമാണ് കുഴിച്ചിട്ടത്. . മാസങ്ങളായുള്ള ആസൂത്രണത്തിനു ശേഷമാണു ഇവർ പദ്ധതി നടപ്പാക്കിയത് എന്നാണ് റിപ്പോർട്ട് .
എന്നാൽ മാര്‍ച്ച് 26ന് മകന്‍ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ഉത്തരയെ സംശയിച്ച പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കൊലപാതകതത്തിന്റെ ചുരുളുകൾ അഴിയുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന ക്ഷേത്രപാലിനെ പിന്നീടാണു പോലീസ് വലയിലാക്കിയത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…