International

ലോകം മോദിക്ക് പിന്നാലെ;മോദി സംസാരിക്കാനെത്തുന്ന പരിപാടികളുടെ ടിക്കറ്റ് വിറ്റ് പോകുന്നത് റെക്കോർഡ് വേഗത്തിൽ; മോദിയുടെ ജനപ്രീതിയിൽ കണ്ണ് തള്ളി അമേരിക്കൻ പ്രസിഡന്റും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും

ടോക്കിയോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പൻ ജനപ്രീതി കാരണം രാജ്യത്ത് തങ്ങൾ നേരിടുന്ന ‘ബുദ്ധിമുട്ടുകൾ’ മോദിയോട് പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കെത്തിയപ്പോഴാണ്, മോദിയുടെ ജനപ്രീതി ഉണ്ടാക്കുന്ന ‘ബുദ്ധിമുട്ടു’കളെക്കുറിച്ച് ബൈഡനും ആൽബനീസും തമാശരൂപേണ പരാതി ഉന്നയിച്ചത് .

ഔദ്യോഗിക സന്ദർശനത്തിനായി എത്തുമ്പോൾ മോദി പ്രസംഗിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ജനങ്ങളുടെ അപേക്ഷാപ്രവാഹമാണ് തങ്ങൾ നേരിടുന്നതെന്ന് ഇരു നേതാക്കളും അറിയിച്ചു. ജപ്പാനിലെ യോഗത്തിന് ശേഷം പാപുവ ന്യൂഗിനി സന്ദർശിക്കുന്ന മോദി , ചൊവ്വാഴ്ച ഓസ്ട്രേലിയയിൽ എത്തും. അവിടെ ഓസ്ട്രേലിയൻ സിഇഒമാരുമായും പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന സിഡ്നിയിലെ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം അമേരിക്കയും സന്ദർശിക്കാനിരിക്കുകയാണ്.

20,000 പേരെ ഉൾക്കൊള്ളാവുന്ന വേദിയിലെ പരിപാടിക്കുള്ള ടിക്കറ്റ് വളരെപ്പെട്ടെന്നാണ് വിറ്റഴിഞ്ഞതെന്നും ഇപ്പോഴും ടിക്കറ്റിനായി ഒട്ടേറെപ്പേർ വിളിക്കുന്നുണ്ടെന്നാണ് ആൽബനീസ് പറഞ്ഞത്.

അതെസമയം മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങേണ്ട സ്ഥിതിയാണെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. ‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാഷിങ്ടനിൽ അടുത്ത മാസം താങ്കൾക്കായി ഞാൻ അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തുള്ള എല്ലാവരും ആ വിരുന്നിൽ പങ്കെടുക്കണമെന്ന താൽപര്യത്തിലാണ്. ഇപ്പോൾത്തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. ഞാൻ തമാശ പറയുകയാണെന്ന് കരുതരുത്. എന്റെ ടീമംഗങ്ങളോടു ചോദിക്കൂ. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ആളുകൾ പോലും ടിക്കറ്റ് ആവശ്യപ്പെട്ട് എന്നെ വിളിക്കുന്നുണ്ട്. അതിൽ ചലച്ചിത്ര താരങ്ങളും ബന്ധുജനങ്ങളുമുണ്ട്. താങ്കൾ അത്രമാത്രം ജനപ്രിയനാണ്. എല്ലാ മേഖലയിലും താങ്കൾ ശ്രദ്ധേയമായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ക്വാഡിനു വേണ്ടിയുള്ള സേവനങ്ങളും അക്കൂട്ടത്തിലുണ്ട്. കാലാവസ്ഥാ രംഗത്തും നിർണായക സംഭാവനകൾ നൽകുന്നു. ഇന്തോ – പസിഫിക് മേഖലയിലും സ്വാധീനം ചെലുത്തുന്നു. വലിയ വ്യത്യാസമാണ് താങ്കൾ സൃഷ്ടിക്കുന്നത്’’ – ബൈഡൻ പറഞ്ഞു.

Anandhu Ajitha

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

24 mins ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

54 mins ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

1 hour ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

2 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

2 hours ago