The world has enthusiastically embraced the Indian way of life of yoga, which has survived national eras, and the Prime Minister, who turned 5000 years old yoga into India's brand, joined the International Yoga Day at the UN headquarters today!
ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരേയൊരു വ്യായാമ രീതിയാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭാരതീയർ ലോകത്തിന് സംഭാവന ചെയ്ത യോഗ. വെറുമൊരു വ്യായാമരീതി എന്നതിനപ്പുറം ഒരു നല്ല ജീവിതചര്യ കൂടെയാണ് യോഗ. യോഗയെ കുറിച്ചുള്ള കേട്ടറിവുകൾ ധാരാളം വിദേശികളെ വർഷങ്ങളായി ഭാരതത്തിലേക്ക് ആകർഷിക്കാറുണ്ടെങ്കിലും അന്താരാഷ്ട്ര യോഗ ദിനാചരണം യോഗയെ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് കൂടുതൽ അടുത്ത് പരിചയപ്പെടുത്തുകയും യോഗയെ അവരുടെ ജീവിതചര്യയുടെ ഭാഗമാക്കുകയും ചെയ്തു. 2014 ലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അന്താരാഷ്ട്ര യോഗ ദിനമെന്ന ആശയം ലോകത്തിനു മുന്നിൽ വയ്ക്കുന്നത്. യോഗ ജീവിതചര്യയാക്കി മാറ്റുമ്പോളുണ്ടാകുന്ന അത്ഭുതകരങ്ങളായ ഗുണഫലങ്ങളെ കുറിച്ചുള്ള അറിവ് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. 177 രാജ്യങ്ങളുടെ പ്രതിനിധി സംഘം ആ നിർദ്ദേശം ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. 2015 മുതൽ എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചാരിക്കുകയാണ്. ലോകത്തിനു പ്രകാശം നൽകുന്ന വിശ്വഗുരുവാണ് ഭാരതമെന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമാണ് ഇന്ന് അന്താരാഷ്ട്ര യോഗ ദിനം.
ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ. യോഗ അഭ്യസിക്കുന്നതിലൂടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിന് സാധിക്കും. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിതചര്യ കൂടിയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്.
ഏറ്റവും സങ്കീര്‍ണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങള്‍ കൂടിയാണിത്. വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ അവിശ്വസനീയമാംവിധം പ്രയോജനകരമാണ്.
ശരീരത്തിന്റെയും ആത്മാവിന്റെയും മനസ്സിന്റെയും ഐക്യം നിലനിർത്തുന്നതിനാൽ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ ഉപയോഗപ്രദമാണ്. സമൂഹം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളുടെയും പരിഹാരമാണ് യോഗ. അതുകൊണ്ട് തന്നെ ഓരോ വർഷവും വിപുലമായ പരിപാടികളോടെയാണ് ലോകമെമ്പാടും യോഗ ദിനാചരണം നടക്കുന്നത്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന യോഗ ദിനാചാരണത്തിന് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സുപ്രധാനമായ അമേരിക്കൻ സന്ദർശനത്തിലാണ് അദ്ദേഹം. ഐക്യരാഷ്ട്ര സഭ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര വിദഗ്ധരും ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം യോഗ ചെയ്യും. യുനെസ്കോ ആസ്ഥാനത്തെ യോഗ ദിനാചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് സദ്ഗരു ജഗ്ഗി വാസുദേവാണ്. ലോകം ഭാരതത്തിൽ പ്രത്യാശ അർപ്പിക്കുന്ന ഈ നിമിഷങ്ങളുടെ തത്സമയ റിപ്പോർട്ടിംഗുമായി തത്വമയിയുടെ വാർത്താസംഘവുമുണ്ട്.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…