മങ്കിപോക്‌സ് വ്യാപനം ലോകത്തിന് അപായ സൂചന നല്‍കുകയാണെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം പറഞ്ഞത്. വസൂരിക്കെതിരെയുള്ള വാക്‌സിന്‍ മങ്കിപോക്‌സിനെ പ്രതിരോധിക്കാനായി ഉപയോഗിക്കാമെന്ന് നിരവധി ലാബ് പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. നമ്മുടെ പക്കലുളളത് രണ്ടു, മൂന്ന് തലമുറകളില്‍ പെട്ട വാക്‌സിനുകളാണ്. മങ്കിപോക്‌സ് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഉപയോഗിക്കാനായി രാജ്യങ്ങള്‍ അവ പൂഴ്ത്തിവെച്ചേക്കാമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് വസൂരി വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവസരം നല്‍കിയാല്‍ വാക്‌സിനുകള്‍ ലോകമെമ്പാടും ലഭ്യമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ നിര്‍മ്മാണത്തിന് ഇന്ത്യ പ്രാപ്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ മുഖ്യപങ്കാളിത്തം വഹിക്കാനാവുമെന്നും സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…