ലണ്ടൻ: മലിനജല സാമ്പിളുകളുടെ പരിശോധനയിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയാതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് ആണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു. ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുക. ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്.
1988-ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 350,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വാക്സിനേഷൻ ആരംഭിച്ചത് മുതൽ രോഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷ പോളിയോ വൈറസിന്റെ വകഭേദങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്താനിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവ അത്ര ഗുരുതരമായിരുന്നില്ല
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…