Art

മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരൻ;ഖസാക്കിന്റെ ഇതിഹാസകാരന് ഇന്ന് ഓർമദിനം

ഇന്ന് മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനായ ഒ.വി വിജയന്റെ ഓർമദിനം. ഒ.വി വിജയനെന്ന് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസിൽ ആദ്യമെത്തുന്നത് ഖസാക്കിന്റെ ഇതിഹാസമെന്ന അദ്ദേഹത്തിന്റെ കൃതി തന്നെയാണ്. എഴുത്തുകാരൻ എന്നതിലുപരി കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയൻ.

കാലത്തിന് മായ്ക്കാൻ കഴിയാത്ത നിരവധി കഥയും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച അതുല്യ എഴുത്തുകാരനാണ് ഒ.വി വിജയൻ. എഴുത്തും വരയും ഒരുപോലെ വഴങ്ങിയ ആ കൈകളിൽ നിന്ന് പിറന്നുവീണതൊക്കെയും മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചു. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെപ്പോലും സൗമ്യതയോടെയും സ്നേഹത്തോടെയും നേരിട്ട കഥാകാരനായിരുന്നു അദ്ദേഹം.

anaswara baburaj

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

1 hour ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

2 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

2 hours ago