അഹമ്മദാബാദ് : നാളെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് തുടക്കത്തിലേ തിരിച്ചടി. ആരാധകരുടെ ‘തല’, നായകൻ എം.എസ്. ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാൽമുട്ടിനാണ് പരിക്കേറ്റതെന്ന് പ്രമുഖ കായിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരത്തിൽ ധോണി കളിക്കുമോയെന്ന കാര്യം അനിശ്ചിതത്തിലായി. അതെ സമയം ഇക്കാര്യത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.
ധോണിയുടെ അഭാവത്തിൽ ഇംഗ്ലിഷ് ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്സ് ആയിരിക്കും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. മത്സരത്തിനായി ധോണിയും ചെന്നൈ സൂപ്പർ കിങ്സ് ടീമും ഇന്നലെ അഹമ്മദാബാദിലെത്തിയിരുന്നു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇടംകാലിനേറ്റ പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ബെൻ സ്റ്റോക്സ് ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ ബോൾ ചെയ്യില്ലെന്ന് ടീം അറിയിച്ചു. എന്നാൽ ബാറ്ററുടെ റോളിൽ സ്റ്റോക്സ് ടീമിൽ കാണുമെന്ന് ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന് കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന് ഭീ-ക-ര-ന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…