തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ചൈല്‍ഡ് ലൈന്‍ ഓഫിസിലും കുപ്പിച്ചില്ലുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെണ്‍കുട്ടിയുമായി കടന്ന യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. പുതുക്കാട് ജങ്ഷനില്‍നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഛത്തീസ്ഗഡില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ഒന്നിച്ചു തൃശൂര്‍ സ്‌റ്റേഷനിലെത്തിയതാണ് ഇരുപതുകാരനും പതിനാറുകാരിയും. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെന്നാണ് വിവരം.
സ്‌റ്റേഷനില്‍ ഏറെ നേരമായി കറങ്ങുന്നതു പുലര്‍ച്ചെ 4 മണിയോടെ ലോക്കോ പൈലറ്റുമാരിലൊരാളുടെ ശ്രദ്ധയില്‍പ്പെടുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി. രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായി. തുടര്‍ന്നു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കാന്‍ പോകുകയാണെന്നറിയിച്ചതോടെ യുവാവ് രോഷാകുലനായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കിടന്നിരുന്ന ബീയര്‍ കുപ്പി പൊട്ടിച്ചു നീളമുള്ള ചില്ല് കടലാസില്‍ പൊതിഞ്ഞ് ഇയാള്‍ ജീവനക്കാര്‍ക്കു വധഭീഷണി മുഴക്കി. എല്ലാവരും ഭയന്നുനില്‍ക്കെ യുവാവ് പെണ്‍കുട്ടിയെയും കൂട്ടി പ്ലാറ്റ്‌ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുകയായിരുന്നു. യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയതോടെ യുവാവ് മറുവശത്തുകൂടി ട്രാക്കിലിറങ്ങി മറ്റൊരു ട്രെയിനിനുള്ളിലൂടെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. ചുമട്ടു തൊഴിലാളികളിലൊരാള്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ചില്ലു വച്ചു ഭീഷണി മുഴക്കി. പിന്നാലെ സ്‌റ്റേഷനു പുറത്തേക്കു പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…