Kerala

കുപ്പിച്ചില്ലുകാട്ടി ഭീഷണി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെൺകുട്ടിയുമായി യുവാവ് കടന്ന് കളഞ്ഞു; ഇരുവരെയും പിടികൂടി പോലീസ്

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ചൈല്‍ഡ് ലൈന്‍ ഓഫിസിലും കുപ്പിച്ചില്ലുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെണ്‍കുട്ടിയുമായി കടന്ന യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. പുതുക്കാട് ജങ്ഷനില്‍നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഛത്തീസ്ഗഡില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ഒന്നിച്ചു തൃശൂര്‍ സ്‌റ്റേഷനിലെത്തിയതാണ് ഇരുപതുകാരനും പതിനാറുകാരിയും. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെന്നാണ് വിവരം.

സ്‌റ്റേഷനില്‍ ഏറെ നേരമായി കറങ്ങുന്നതു പുലര്‍ച്ചെ 4 മണിയോടെ ലോക്കോ പൈലറ്റുമാരിലൊരാളുടെ ശ്രദ്ധയില്‍പ്പെടുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി. രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായി. തുടര്‍ന്നു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കാന്‍ പോകുകയാണെന്നറിയിച്ചതോടെ യുവാവ് രോഷാകുലനായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കിടന്നിരുന്ന ബീയര്‍ കുപ്പി പൊട്ടിച്ചു നീളമുള്ള ചില്ല് കടലാസില്‍ പൊതിഞ്ഞ് ഇയാള്‍ ജീവനക്കാര്‍ക്കു വധഭീഷണി മുഴക്കി. എല്ലാവരും ഭയന്നുനില്‍ക്കെ യുവാവ് പെണ്‍കുട്ടിയെയും കൂട്ടി പ്ലാറ്റ്‌ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുകയായിരുന്നു. യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയതോടെ യുവാവ് മറുവശത്തുകൂടി ട്രാക്കിലിറങ്ങി മറ്റൊരു ട്രെയിനിനുള്ളിലൂടെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. ചുമട്ടു തൊഴിലാളികളിലൊരാള്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ചില്ലു വച്ചു ഭീഷണി മുഴക്കി. പിന്നാലെ സ്‌റ്റേഷനു പുറത്തേക്കു പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

Anusha PV

Recent Posts

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

18 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

33 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

59 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

1 hour ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

2 hours ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago