CRIME

സ്റ്റാലിന്റെ പോലീസ് ഉറക്കത്തിൽ! തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല !ചെന്നൈ പള്ളിക്കരണായിൽ യുവാവിനെ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹംചെയ്ത യുവാവിനെ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണായി സ്വദേശി പ്രവീണി(25)നാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

പ്രവീണിന്റെ ഭാര്യ ശര്‍മിയുടെ സഹോദരന്‍ ദിനേശും ബന്ധുക്കളും അടങ്ങുന്ന നാലംഗസംഘമാണ് കൃത്യം നടത്തിയത്. പള്ളിക്കരണായിലെ ഒരു ബാറിന് മുന്നില്‍ വെച്ച് പ്രവീണിനെ വളഞ്ഞ ഇവർ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ നവംബറിലാണ് പ്രവീണും ശര്‍മിയും വിവാഹിതരായത്. വിവാഹത്തിന് ശര്‍മിയുടെ വീട്ടുകാര്‍ എതിരായിരുന്നുവെങ്കിലും ഇരുവരും വിവാഹിതരാവുകയായിരുന്നു. കൊല്ലപ്പെട്ട പ്രവീണ്‍ 2022-ല്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ പ്രതിയാണ്. സംഭവത്തില്‍ ദിനേശ് അടക്കം അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

ആഴ്ചകള്‍ക്ക് മുന്‍പ് മധുരയില്‍ വിവാഹമോചിതയായ യുവതിയെയും കാമുകനെയും യുവതിയുടെ സഹോദരൻ വെട്ടിക്കൊന്നിരുന്നു. തഞ്ചാവൂരില്‍ ഇതരജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെയും കൊലപ്പെടുത്തി. തുടർച്ചെ കൊലപാതകങ്ങൾ അരങ്ങേറിയിട്ടും സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.

Anandhu Ajitha

Recent Posts

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

41 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

3 hours ago