The young man who asked for water beat the old woman and injured her and passed with two Pawan necklaces
തിരുവനന്തപുരം :കാട്ടാക്കടയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. ബൈക്കിൽ എത്തിയ യുവാവ് വൃദ്ധയെ മുഖത്ത് അടക്കം അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം രണ്ട് പവന്‍റെ മാലയുമായി കടന്നു കളഞ്ഞു.മാറനല്ലൂർ അരുമാളൂർ കണ്ടല മയൂരം വീട്ടിൽ അരുന്ധതി (68) ക്കാണ് മുഖത്ത് അടക്കം മാരകമായി പരിക്കേറ്റത്.മകൾ സുജയോടൊപ്പമാണ് അരുന്ധതി താമസിക്കുന്നത്.
മകൾ സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയത്. അരുന്ധതി വെള്ളമെടുത്ത് കൊടുക്കുകയും ശേഷം ഗ്ലാസ് തിരികെ നൽകുമ്പോഴാണ് ഇയാള്‍ അരുന്ധതിയുടെ മുഖത്തടിച്ചത്.അടിയേറ്റ അരുന്ധതി നിലവിളിക്കാൻ പോലും കഴിയാതെ മുഖംപൊത്തിപ്പിടിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല കവർന്ന ഇയാൾ സ്ഥലംവിടുകയായിരുന്നു.മുഖമടച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കിൽക്കൂടി രക്തം വാർന്നൊഴുകിയ അരുന്ധതി പിന്നീട് പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.തുടർന്ന് മാറനല്ലൂർ പൊലീസാണ് അരുന്ധതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.പ്രതിക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…