Saturday, May 4, 2024
spot_img

അതിക്രമം വൃദ്ധയോട്; വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയെ അടിച്ച് പരിക്കേൽപ്പിച്ച ശേഷം രണ്ട് പവന്‍റെ മാലയുമായി കടന്നു,പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം :കാട്ടാക്കടയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. ബൈക്കിൽ എത്തിയ യുവാവ് വൃദ്ധയെ മുഖത്ത് അടക്കം അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം രണ്ട് പവന്‍റെ മാലയുമായി കടന്നു കളഞ്ഞു.മാറനല്ലൂർ അരുമാളൂർ കണ്ടല മയൂരം വീട്ടിൽ അരുന്ധതി (68) ക്കാണ് മുഖത്ത് അടക്കം മാരകമായി പരിക്കേറ്റത്.മകൾ സുജയോടൊപ്പമാണ് അരുന്ധതി താമസിക്കുന്നത്.

മകൾ സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയത്. അരുന്ധതി വെള്ളമെടുത്ത് കൊടുക്കുകയും ശേഷം ഗ്ലാസ് തിരികെ നൽകുമ്പോഴാണ് ഇയാള്‍ അരുന്ധതിയുടെ മുഖത്തടിച്ചത്.അടിയേറ്റ അരുന്ധതി നിലവിളിക്കാൻ പോലും കഴിയാതെ മുഖംപൊത്തിപ്പിടിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല കവർന്ന ഇയാൾ സ്ഥലംവിടുകയായിരുന്നു.മുഖമടച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കിൽക്കൂടി രക്തം വാർന്നൊഴുകിയ അരുന്ധതി പിന്നീട് പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.തുടർന്ന് മാറനല്ലൂർ പൊലീസാണ് അരുന്ധതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.പ്രതിക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്

Related Articles

Latest Articles