India

അഞ്ജലി സിം​ഗിന്റെ വീട്ടിൽ മോഷണം; പിന്നിൽ അപകടസമയത്ത് സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സുഹൃത്തെന്ന് കുടുംബത്തിന്റെ ആരോപണം

ദില്ലി: കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ച് ദാരുണമായി മരിച്ച അഞ്ജലി സിംഗിന്റെ വീട്ടിൽ മോഷണം നടന്നതായി റിപ്പോർട്ട്.വീടിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്ത് കടന്നതായും എൽസിഡി ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായും അഞ്ജലിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.അപകടസമയത്ത് അഞ്ജലിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നിധിയാണ് മോഷണത്തിന് പിന്നിൽ എന്ന് കുടുംബം ആരോപിക്കുന്നു.

അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അപകട ദിവസം അഞ്ജലി മദ്യപിച്ചിരുന്നതായി ആരോപിച്ച് കേസിലെ ദൃക്‌സാക്ഷിയായ നിധി ഗൂഢാലോചന നടത്തിയെന്ന് അഞ്ജലിയുടെ അമ്മാവൻ നേരത്തെ പറഞ്ഞിരുന്നു. സംഭവദിവസം അഞ്ജലി മദ്യപിച്ചിരുന്നതായി നിധി മാധ്യമങ്ങളോട് പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “നിധി ഒളിവിലായിരുന്നു. അഞ്ജലിയുടെ അന്ത്യകർമങ്ങൾ കഴിഞ്ഞാണ് തിരിച്ചുവന്നത്. സംഭവം നടന്നപ്പോൾ പോലീസിലോ വീട്ടുകാരെയോ അറിയിക്കാനുള്ള മനുഷ്യത്വം അവൾക്കില്ലേ? അന്ന് അവൾ ഭയപ്പെട്ടിരുന്നെന്നാണ് പറയുന്നത്. ഇപ്പോൾ ഭയന്നില്ലേ? ഇതാണ് നിധിയുടെ ഗൂഢാലോചന”. അഞ്ജലിയുടെ അമ്മാവൻ എഎൻഐയോട് പറഞ്ഞിരുന്നു. അഞ്ജലിക്ക് മദ്യപാനശീലമില്ലെന്നും സുഹൃത്ത് കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.അഞ്ജലി മദ്യപിക്കില്ലായിരുന്നു. സംഭവദിവസം അവൾ മദ്യപിച്ചിരുന്നെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അക്കാര്യം പറയുമായിരുന്നു. അങ്ങനെയല്ലാത്തതിനാൽ അതിനർത്ഥം നിധി കള്ളം പറയുകയാണെന്നാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

ജനുവരി ഒന്നിന് പുലർച്ചെയാണ് കാർ സ്കൂട്ടിയിൽ ഇടിച്ച് സുൽത്താൻപുരിയിൽ നിന്ന് ദില്ലിയിലെ കാഞ്ജവാലയിലേക്ക് 12 കിലോമീറ്ററോളം വലിച്ചിഴച്ചതിനെത്തുടർന്ന് 20 കാരിയായ അഞ്ജലി കൊല്ലപ്പെട്ടത്. കേസിൽ ഏഴ് പേരെ പോലീസ് പിടികൂടിയിരുന്നു. 18 അം​ഗ പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

34 minutes ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

49 minutes ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

59 minutes ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

22 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

22 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

23 hours ago