പ്രശസ്ത സംഗീതജ്ഞൻ ഭുപൻ ഹസാരികയ്ക്ക് രാഷ്ട്രം നൽകിയ ഭാരത് രത്ന കുടുംബാംഗങ്ങൾ നിഷേധിച്ചു എന്ന വാർത്ത തെറ്റെന്ന് മകൻ തേജ് ഹസാരിക. കേന്ദ്രസർക്കാർ ഈയിടെ കൊണ്ടുവന്ന പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് ഭാരത് രത്ന നിരസിക്കുകയാണെന്ന് മകൻ തേജ് പറഞ്ഞതായി ഇന്ത്യൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണ് എന്ന് അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള തേജ് ഹസാരിക ഇന്ന് മാധ്യമങ്ങളെ അറിയിച്ചു.
” ഭാരത് രത്ന ഭുപൻ ഹസാരികയ്ക്ക് സമ്മാനിച്ചതിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമുണ്ട്. ഇത് സ്വപ്ന സമാനമായ ഒരു സന്ദർഭമാണ്. ഭാരത് രത്ന നിഷേധിച്ചു എന്ന നിലയിൽ പുറത്തു വന്ന വാർത്തകൾ തെറ്റാണ്. അത് ഒരിക്കലും ഉണ്ടായിട്ടില്ല. ഏറെ സന്തോഷത്തോടെ ഈ അവാർഡ് സ്വീകരിക്കുന്നു” -67 വയസ്സുള്ള തേജ് ഹസാരിക അമേരിക്കയിൽ നിന്നുള്ള സന്ദേശത്തിൽ പറഞ്ഞു.
ആസാമിലെ ജനങ്ങളുടെയും ഭുപൻ ഹസാരികയുടെ ആരാധകരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു അദ്ദേഹത്തിന് ഭാരത് രത്ന കൊടുക്കണം എന്നുള്ളത്. ഈ വർഷമാണ് മരണാനന്തരം ഭുപൻ ഹസാരികയ്ക്ക് ഭാരത് രത്ന നൽകാൻ കേന്ദ്രസർക്കാർ തയ്യാറായത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…