ഭരണവിരുദ്ധ വികാരമില്ലാത്തതിനാൽ ഒരു ദശാബ്ദം നീണ്ട ഭരണം മോദിക്ക് അനുകൂലഘടകം ആകുമെന്ന് പ്രവചിച്ച് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. ഇന്ത്യയിൽ ഇനി നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളെക്കുറിച്ച് വളരെ വ്യത്യസ്തമായ റിപ്പോർട്ടാണ് മോർഗൻ സ്റ്റാൻലി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
” ഫോഴ്സ് ഓഫ് ഇൻകംബൻസി ഇൻഡക്സ്” തെരഞ്ഞെടുപ്പ് ഫലങ്ങളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇതിനർത്ഥം ജിഡിപിയിലെ വർദ്ധനവ് കേന്ദ്രത്തിലായാലും സംസ്ഥാന തലത്തിലായാലും ഭരിക്കുന്ന സർക്കാരുകളെ സഹായിക്കുന്നു എന്ന് തന്നെയാണ്. അതേസമയം, 2002 മുതലുള്ള എല്ലാ സംസ്ഥാനങ്ങളുടെയും പൊതു തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ ഉപയോഗിച്ചാണ് ഫോഴ്സ് ഓഫ് ഇൻകംബെൻസി ഇൻഡക്സ് അളക്കുന്നത്.
മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടനുസരിച്ച്, തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുന്ന മൂന്ന് ഘടകങ്ങൾ ഓഹരി വിപണി നിക്ഷേപകർ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ, കന്നി വോട്ടർമാർ എന്നിവരാണ്. വർഷങ്ങൾക്ക് മുൻപ് ഇവ തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായിരുന്നില്ല. എന്നാൽ, ഇന്ന് ഇവരുടെ എണ്ണം സമൂഹത്തിൽ കൂടുതലായതിനാൽ തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളായി ഇവ മാറിയിരിക്കുകയാണ്. ഉദാഹരണമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി നിക്ഷേപകരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. നിലവിൽ 100-120 ദശലക്ഷം വോട്ടർമാർ ഓഹരി വിപണി നിക്ഷേപകരാണ്. അതേസമയം, ഇന്ത്യയിലെ പകുതിയോളം വോട്ടർമാരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ജോലി ചെയ്യുന്നത്. കൂടാതെ, അവരിൽ 130 ദശലക്ഷം പേരും കന്നി വോട്ടർമാരാണ്.
അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി സ്റ്റോക്ക് മാർക്കറ്റിൽ വമ്പിച്ച നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ, ഭരണത്തുടർച്ച അവരും ആഗ്രഹിക്കുന്നുവെന്നും മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, കർഷകർ ഏറ്റവും വലിയ വോട്ടിംഗ് ബ്ലോക്കായി തുടരുകയാണ്. കൂടാതെ, കർഷക ആത്മഹത്യകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പറയുന്നു. 2015-ൽ 17,000 ആയിരുന്ന കർഷക ആത്മഹത്യ 2021-ൽ 11,000-ൽ താഴെയായി കുറഞ്ഞു. ഇതിനുപുറമെ, ജാതി – മത സംഘടനകളും തെരഞ്ഞെടുപ്പിന്റെ പ്രധാന ഘടകമാണെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പറയുന്നു.
അതേസമയം, ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യാനുള്ള ആളുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ ദാരിദ്ര്യത്തിന്റെ തോത്, കർഷക ആത്മഹത്യകളുടെ എണ്ണം, ഗ്രാമീണ ഇന്ത്യയിലെ വ്യാപാര വ്യവസ്ഥകൾ, പെൺഭ്രൂണഹത്യ, ശിശുമരണ നിരക്ക് എന്നിവയാണ്. ഇന്ത്യയിൽ
പെൺ ഭ്രൂണഹത്യയുടെ തോത് കുറവാണ്. കൂടാതെ ശിശുമരണനിരക്ക് കുറയുന്നത് സാമൂഹിക പുരോഗതിയുടെ സൂചനയാണ്. അതിനാൽ തന്നെ ഇത് നരേന്ദ്രമോദി സർക്കാരിന് വീണ്ടും അധികാരത്തിൽ വരുന്നതിനുള്ള ശുഭ സൂചനയായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, പോഷകാഹാരക്കുറവുള്ള ആളുകളുടെ ശതമാനം 2015-16ൽ 21.05 ആയിരുന്നത് 2019-21ൽ 11.80 ആയി കുറഞ്ഞിരിക്കുകയാണ്. ഇതേ കാലയളവിൽ ശിശുമരണനിരക്ക് 2.22ൽ നിന്ന് 1.48 ആയി കുറഞ്ഞിട്ടുമുണ്ട്. അതേസമയം, സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളുടെ എണ്ണം 2015-16ൽ 11.62 ആയിരുന്നത് 2019-2021ൽ 7.72 ആയി കുറഞ്ഞുവെന്നും മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പറയുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…