മണിശങ്കർ അയ്യർ
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ലെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം സന്ദർശിച്ച 33 രാജ്യങ്ങളിൽ ഒരു രാജ്യം പോലും സംഭവത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ മണിശങ്കർ അയ്യർ പറഞ്ഞു.
‘ശശി തരൂരും സംഘവും സന്ദർശിച്ച 33 രാജ്യങ്ങളിലൊന്നു പോലും പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താനെ കുറ്റപ്പെടുത്തിയിട്ടില്ല. യുഎന്നോ അമേരിക്കയോ പാകിസ്താനെ ഉത്തരവാദികളാക്കിയിട്ടില്ല. ഇതിന് പിന്നിൽ പാകിസ്താനാണെന്ന് നമ്മൾ മാത്രമാണ് പറയുന്നത്. ഇസ്രയേലൊഴികെ, ആരും അത് വിശ്വസിക്കാൻ തയ്യാറല്ല. ഏത് പാകിസ്താൻ ഏജൻസിയാണ് ഈ കൃത്യം നടത്തിയതെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും ഹാജരാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.” അയ്യർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയ്ക്ക് പാകിസ്താനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് സർക്കാരിന് സിന്ധു നദി കരാർ റദ്ദാക്കേണ്ടി വന്നതെന്നും കപിൽ സിബൽ എംപി പറഞ്ഞതിനു പിന്നാലെയാണ് മണിശങ്കർ അയ്യരുടെ വിവാദ പരാമർശങ്ങൾ വരുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിരോധ സംവിധാനങ്ങൾ തുല്യമായിരുന്നുവെന്നും യുദ്ധം തുടരാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ഇന്ത്യയെന്നും സിബൽ പറഞ്ഞിരുന്നു.
വിവാദത്തിനു തിരികൊളുത്തിയ മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. കോൺഗ്രസും അതിലെ നേതാക്കളും പാകിസ്ഥാന് വേണ്ടി ആർപ്പുവിളിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഇന്ത്യാ വിരുദ്ധവും പാക്കിസ്ഥാൻ അനുകൂലവുമായ പ്രചാരണങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…