Featured

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കാന്‍ വലിയ താത്പ്പര്യമില്ല;പോയ് വേറെ പണി നോക്കാൻ പ്രവാസികൾ !

യുഎസിലെ ലോക കേരളസഭ സമ്മേളനത്തിൽ സി.പി.എം പണപ്പിരിവ് നടത്തിയ വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ഇരിപ്പിടത്തിന് വേണ്ടി 82 ലക്ഷം രൂപയുടെ പാസ് നൽകുകയും അത്താഴ വിരുന്നിനായി ഗോൾഡ്, സിൽവർ കാർഡുകളും സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ആരും കാർഡുകൾ വാങ്ങിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. താരനിശകളെ വെല്ലും വിധത്തിലാണ് പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് പാസുകൾ. ഗോൾഡിന് ഒരു ലക്ഷം ഡോളർ അതായത് ഏകദേശം 82 ലക്ഷം രൂപ, സിൽവറിന് 50,000 ഡോളർ അതായത്ഏകദേശം 41 ലക്ഷം രൂപ, ബ്രോൺസിന് 25,000 ഡോളർ അതായത്ഏകദേശം 20.5 ലക്ഷം രൂപ എന്നിങ്ങനെയാണ് നിരക്ക്. ആഡംബര ഹോട്ടലിന്റെ ചിത്രം ഉൾപ്പെടെയുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഗോൾഡ് പാസ് വാങ്ങുന്ന സ്‌പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നറും മുൻനിരയിൽ ഇരിപ്പിടവുമാണ് ഓഫർ നൽകിയിരിക്കുന്നത്. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിന്റെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘാടകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.

അതിനിടെ മുഖ്യമന്ത്രിയും സംഘവും സ്വിറ്റസർലാൻഡും സന്ദർശിക്കുമോയെന്ന സംശയവും നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സമ്മേളനത്തെ ചൊല്ലി വിവാദം മുറുകുമ്പോൾ സംഘാടകർ പ്രതീക്ഷിച്ച പ്രതികരണമല്ല ഇതുവരെ ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം അത്താഴം അടക്കം വാഗ്ദാനം ചെയ്യുന്ന ഗോൾഡ്, സിൽവർ കാർഡുകൾ ആരും ഇതുവരെ വാങ്ങിയിട്ടില്ല. 2,80,000 ഡോളർ മാത്രമാണ് ആകെ പിരിഞ്ഞ് കിട്ടിയത്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമണ്ട് കാർഡും 10,000 ഡോളറിന്റെ രണ്ടും 5,000 ഡോളറിന്റെ രണ്ടും സ്‌പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിരിക്കുന്നത്. അതേസമയം, വിവാദം സ്പോൺസർമാരെ പിന്നോട്ടടിപ്പിക്കുന്നു എന്നാണ് സംഘാടകരുടെ വിലയിരുത്തൽ. പരിപാടിയിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ജൂൺ 7ന് പുലർച്ചെ യു.എസിലേക്ക് പുറപ്പെടും. ദുബായ് വഴിയാണ് യാത്ര നടത്തുന്നത്. എട്ടാം തീയതി മുതലാണ് ലോക കേരള സഭാ സമ്മേളനം തുടങ്ങുന്നതെങ്കിലും മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്നത് 9, 10, 11 തീയതികളിലാണ്. ലോക കേരള സഭയ്ക്ക് ശേഷം ക്യൂബൻ സന്ദർശനവും കഴിഞ്ഞാണ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുക. യാത്ര കണക്കിലെടുത്ത് ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ജോസ് കെ മാണിയും ജോൺ ബ്രിട്ടാസും കൂടി സംഘത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇവര്‍ സ്വന്തമായാണ് ചെലവ് വഹിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. ഇതിനിടെ യാത്രയെ കുറിച്ചുള്ള സർക്കാർ ഉത്തരവിൽ യുഎസ്, ക്യൂബ എംബസികൾക്കൊപ്പം സ്വിറ്റ്സർലണ്ടിലെ ഇന്ത്യൻ എംബസിക്കും കോപ്പി ഉണ്ട്. സ്വിസ് സന്ദർശനം ഷെഡ്യൂളിൽ ഇല്ലാതെ എന്തിനു കോപ്പി എന്നതിനെപ്പറ്റി ഇതുവരെയും വ്യക്തമല്ല. അതേസമയം, ക്യൂബയിൽ നിന്നും മടക്കം സൂറിച്ച് വഴി ആകാനും സാധ്യത ഉള്ളതു കൊണ്ടാണ് ഇതെന്ന സൂചനയാണ് പൊതു ഭരണ വകുപ്പ് നൽകുന്നത്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

1 hour ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

4 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

5 hours ago