Gorakhnath temple bomb threat; Mubarak Ali, who sent the message, was taken into custody by the Uttar Pradesh police
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഇന്നലെ രാത്രി നടത്തിയ സംഗീത പരിപാടിക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. ഇയാൾ പോലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ അധികൃതരാണ് പരിപാടി സംഘടിപ്പിച്ചത്. ഇവർക്കെതിരെയും പോലീസ് കേസെടുത്തു. പരിപാടിക്ക് മതിയായ സൗകര്യം ഒരുക്കാതെ കാണികളെ ക്ഷണിച്ചതിനാലാണ് കേസ്.
കിടപ്പ് രോഗികൾക്ക് വീൽ ചെയർ വാങ്ങി നൽകുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ മൂന്ന് ദിവസത്തെ കാർണിവൽ സംഘടിപ്പിച്ചത്. ഇതിന്‍റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ഈ പരിപാടി ടിക്കറ്റ് വച്ചുള്ളതായിരുന്നു. എന്നാൽ പരിമിതമായ സ്ഥലം മൂലം ടിക്കറ്റെടുത്ത നൂറുകണക്കിനാളുകൾ പരിപാടി കാണാനാകാതെ പുറത്തതായി. തിരക്ക് കൂടിയതോടെ സംഘടാകർ ടിക്കറ്റ് വിൽപനയും നിർത്തിവച്ചു. ഇതിൽ പ്രകോപിതരായ ഒരു സംഘം വാക്ക് തർക്കം ഉണ്ടാക്കുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ആയിരുന്നു.
സംഘർഷം രൂക്ഷമായതോടെ പോലീസ് എത്തി സംഗീത പരിപാടി നിർത്തി വയ്പ്പിക്കുകയായിരുന്നു. തുടർന്ന് പ്രശ്നക്കാരെ അവിടെ നിന്ന് മാറ്റി. ഇതിനിടെ പോലീസിനു നേരെ കല്ലേറുണ്ടായി. കുപ്പിയിൽ മണൽ നിറച്ച് പോലീസിന് നേരെ എറിഞ്ഞു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ സ്ഥലത്തെത്തുകയായിരുന്നു.
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…