മർവാൻ ബർഗൂത്തി
പലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയയ്ക്കില്ലെന്ന് ഇസ്രയേൽ. ഇതിന് പുറമെ ഹമാസ് ദീർഘകാലമായി ആവശ്യപ്പെടുന്ന പ്രമുഖ തടവുകാരെ മോചിപ്പിക്കാനും ഇസ്രയേൽ വിസമ്മതിച്ചു. ഇന്നലെ മോചിപ്പിക്കുന്ന തടവുകാരുടെ പേര് വിവരങ്ങൾ ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.250ലധികം തടവുകാരുടെ പട്ടികയാണ് പുറത്തു വന്നത്. ഈ പട്ടിക അന്തിമമാണോ എന്നും വ്യക്തമല്ല.
ബർഗൂത്തിയെ മോചിപ്പിക്കണമെന്നും മധ്യസ്ഥരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ മൂസ അബു മർസൂഖ് അൽ ജസീറ ടിവി നെറ്റ്‌വർക്കിനോടു പറഞ്ഞിരുന്നു . 2004-ൽ ഇസ്രായേലി സിവിൽ കോടതി ബർത്തൂഗിയെ അഞ്ച് കൊലപാതകക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കുറ്റങ്ങൾക്ക് ശിക്ഷിച്ചതാണ്. 2001-ലും 2002-ലുമായി ഇസ്രായേലിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കേസുകൾ. ഈ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും നിരപരാധികളായ പൗരന്മാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റതായും കോടതി കണ്ടെത്തി. ഈ കുറ്റങ്ങൾക്ക് ശിക്ഷയായി ബർത്തൂഗി നിലവിൽ അഞ്ച് ജീവപര്യന്തം തടവാണ് അനുഭവിക്കേണ്ടി വരുന്നത്.
2000-ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ഇൻതിഫാദയുടെ സമയത്ത്, ബർഗൂത്തി ഫതഹ് വിഭാഗത്തിന്റെ വെസ്റ്റ് ബാങ്ക് തലവനായിരുന്നു. ഇസ്രായേലികളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയ അൽ-അഖ്സ മാർട്ടിയേഴ്‌സ് ബ്രിഗേഡിന്റെ നേതാവായിരുന്നു ഇയാൾ. ഒരു ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി വാദിക്കുമ്പോഴും, ഇസ്രായേലിനെതി സായുധപരമായി നേരിടണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
വിചാരണ വേളയിൽ, ഇസ്രായേലി കോടതിയുടെ നിയമസാധുതയെ ബർഗൂത്തി അംഗീകരിക്കാൻ വിസമ്മതിച്ചു. ഇത് ഇസ്രായേലിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നടപടിയായി കണക്കാക്കപ്പെടുകയും, ഇയാൾക്കെതിരായ കുറ്റങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഇസ്രായേലിന് സഹായകമാവുകയും ചെയ്തു. ബർത്തൂഗിയെ പലസ്തീനികൾ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്ത്തുമ്പോൾ, ഇസ്രായേൽ അദ്ദേഹത്തെ അവരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഒരു കൊലയാളിയായിട്ടാണ് കാണുന്നത്..
ഇസ്രായേൽ തീവ്രവാദിയായും, പലസ്തീനികൾ സ്വാതന്ത്ര്യ സമര പോരാളിയായും കാണുന്ന ബർഗൂത്തിയുടെ മോചനത്തിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. മുൻപ് 2011-ൽ ഇസ്രായേൽ ഹമാസ് നേതാവായ യഹിയ സിൻവാറിനെ മോചിപ്പിച്ചത് 2023 ഒക്ടോബർ 7-ലെ ആക്രമണത്തിന് കാരണമായ ചരിത്രം ആവർത്തിക്കുമോ എന്നും ഇസ്രായേൽ ആശങ്കപ്പെടുന്നുണ്ട്. അന്ന് യഹിയ സിൻവാറിനെ ഇസ്രായേൽ മോചിപ്പിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, മറിച്ച് 2011-ലെ സുപ്രധാനമായ തടവുകാരുടെ കൈമാറ്റക്കരാറിന്റെ ഭാഗമായിട്ടായിരുന്നു. “ഷാലിത് കൈമാറ്റം” എന്നറിയപ്പെടുന്ന ഈ കരാറിന്റെ പ്രധാന ലക്ഷ്യം, 2006 മുതൽ ഹമാസിന്റെ പിടിയിലായിരുന്ന ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ മോചിപ്പിച്ച് ഇസ്രായേലിൽ തിരിച്ചെത്തിക്കുക എന്നതായിരുന്നു.
ഒരു ഇസ്രായേൽ സൈനികന്റെ ജീവൻ രക്ഷിക്കുന്നതിനായി, സിൻവാർ ഉൾപ്പെടെ ഇസ്രായേൽ ജയിലുകളിൽ കഴിയുകയായിരുന്ന 1,027 പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ അന്നത്തെ ഇസ്രായേൽ സർക്കാർ നിർബന്ധിതരായി. ഈ തടവുകാർ വിവിധ ആക്രമണങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും പങ്കെടുത്തവരായിരുന്നു. അന്ന് മോചിതനായ സിൻവാർ പിന്നീട് ഗാസയിലെ ഹമാസിന്റെ ഉന്നത നേതാവായി മാറുകയും 2023 ഒക്ടോബർ 7-ലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായി കണക്കാക്കപ്പെടുകയും ചെയ്തു.
സിൻവാറിനെ മോചിപ്പിച്ചതിന്റെ ഈ ചരിത്രപരമായ പിഴവ് തന്നെയാണ്, പലസ്തീനികൾക്കിടയിലെ ജനകീയനായ മർവാൻ ബർഗൂത്തിയെപ്പോലുള്ള പ്രമുഖരെ നിലവിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയക്കാൻ ഇസ്രായേൽ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഭീകരപ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ വിട്ടയക്കുന്നത് രാജ്യത്തിന് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന സുരക്ഷാഭീഷണി വളരെ വലുതാണെന്ന് ഇസ്രായേൽ ഭരണകൂടം കണക്കാക്കുന്നു.
വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണ അനുസരിച്ച്, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും. തിങ്കളാഴ്ചയോടെ ഹമാസ് ജീവിച്ചിരിക്കുന്ന ഇരുപതോളം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കും. ഇസ്രയേൽ ഇരുന്നൂറ്റിയമ്പതോളം പലസ്തീനികളെയും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗാസയിൽനിന്നു പിടികൂടി കുറ്റം ചുമത്താതെ തടങ്കലിൽ വച്ചിരുന്ന 1,700ൽ പരം ആളുകളെയും മോചിപ്പിക്കും.
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…