Health

ശരീരത്തില്‍ ഉണ്ടാകുന്ന ഈ വേദനകൾ നിസ്സാരമല്ല; ഒരിക്കലും അവഗണിക്കരുത്

ജീവിതസാഹചര്യങ്ങള്‍ അനുദിനം മാറിവരുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം.

തലവേദന;
ഇപ്പോൾ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. എന്നാല്‍ സഹിക്കാൻ വയ്യാത്ത തരത്തില്‍ കഠിനമായ തലവേദനയുണ്ടെങ്കില്‍ അതിനെ നിസാരമാക്കരുത്. ഒരുപക്ഷെ ബ്രെയ്ന്‍ അന്യൂറിസം ആവാം ഇത്തരം തലവേദനകളുടെ കാരണം. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ തലച്ചോറിലെ രക്തശ്രാവത്തിലേക്ക് ഇത്തരം തലവേദനകള്‍ വഴിതെളിച്ചേക്കാം. ബ്രെയ്ന്‍ ട്യൂമറിന്റെ ലക്ഷണമാണ് വിട്ടുമാറാത്ത തലവേദന.

കൈവിരലുകളിലെ വേദന;
കംപ്യൂട്ടര്‍ അധിഷ്ഠിതമായ ജോലി ചെയ്യുന്നവരിലാണ് കൈവിരലുകളില്‍ കൂടുതലായും വേദന കണ്ടുവരാറ്. തുടര്‍ച്ചയായി കൈവിരലുകളില്‍ വേദനയുണ്ടാകാറുണ്ടെങ്കില്‍ കൃത്യമായ വൈദ്യസഹായം തേടുന്നതാണ് നല്ലത്. ചികിത്സിക്കാതിരുന്നാല്‍ കൈകളിലെ പേശികള്‍ ചുരുങ്ങുകയും തന്മൂലം കൈകകളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുകയും ചെയ്‌തേക്കാം.

കാല്‍വേദന;
കാല്‍മുട്ടുകളിലുണ്ടാകുന്ന വേദന, കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന വേദന തുടങ്ങി കാലുകളില്‍ ഉണ്ടാകുന്ന വേദനകള്‍ പലവിധമാണ്. ഇത്തരം വേദനകളും പലപ്പോഴും ചില രോഗങ്ങളുടെ സൂചനകളും ലക്ഷണങ്ങളുമാണ്. അതിനാല്‍ കൃത്യസമയത്ത് വൈദ്യസഹായം തേടുക.

നെഞ്ചുവേദന;
ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് നെഞ്ചുവേദന. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായെ തേടുന്നതാണ് നല്ലത്.

വയറുവേദന;
പലതരം കാരണങ്ങളാല്‍ വയറുവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകാറുള്ള വയറുവേദനയെ അത്ര നിസാരമാക്കരുത്. വയറിന്റെ താഴെ വലത്തുഭാഗത്തായി വരുന്ന വേദന അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമാവാം. വയറുവേദന കടുത്തതാണെങ്കില്‍ കൃത്യമായി ചികിത്സ ലഭ്യമാക്കണം.

നടുവേദന;
കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. നടുവേദനയെ അവഗണിക്കുന്നത് അത്ര നല്ലതല്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നട്ടെല്ലിലെ തേയ്മാനവും കഠിനമായ നടുവേദനയിലേക്ക് വഴിതെളിക്കും. കൃത്യമായ സമയത്ത് വൈദ്യസഹായം തേടുന്നതാണ് കൂടുതല്‍ ഉത്തമം.

Meera Hari

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

6 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

6 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

6 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

7 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

8 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

8 hours ago