International

ലോകം വണങ്ങുന്ന ഗുരുവിന് പ്രണാമം! ബുദ്ധ സന്യാസിയും കവിയും സമാധാന പ്രവര്‍ത്തകനുമായ തിച് നാറ്റ് ഹാന്‍ അന്തരിച്ചു

ഹാനോയി: പ്രശസ്ത വിയറ്റ്നാമീസ് സെന്‍ ബുദ്ധ സന്യാസിയും കവിയും സമാധാന പ്രവര്‍ത്തകനുമായ തിച് നാറ്റ് ഹാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു.

പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പാശ്ചാത്യ ബുദ്ധമതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം.

തിച് നാറ്റ് ഹാന്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ പ്ലം വില്ലേജ് കമ്മ്യൂണിറ്റി ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്.

1926 ഒക്ടോബര്‍ 11ന് സെന്‍ട്രല്‍ വിയറ്റ്നാമിലാണ് തിച് നാറ്റ് ഹാന്‍ ജനിച്ചത്. ഫ്രഞ്ച് കൊളോണിയല്‍ ഭരണാധികാരികളില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ഫ്രാന്‍സില്‍ അന്താരാഷ്ട്ര പ്ലം വില്ലേജ് ആശ്രമത്തിന് രൂപം നല്‍കുകയും ചെയ്തു അദ്ദേഹം.

തുടർന്ന് 1950കളില്‍ വിയറ്റ്നാം ബുദ്ധമതത്തില്‍ കൃത്യമായി ഇടപെടുകയും ഇന്ത്യ-ചൈന യുദ്ധത്തില്‍ നാശമുണ്ടായ സ്‌കൂള്‍, ആശുപത്രികള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും ഗറില്ലാ യുദ്ധകാലത്ത് ദുരിതാശ്വാസത്തിനുമായി യൂത്ത് സോഷ്യല്‍ സര്‍വീസ് ഫോര്‍ യൂത്ത് സൊസൈറ്റി എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു.

പിന്നീട് 2014 ല്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് തന്റെ ജന്മസ്ഥലമായ വിയറ്റ്നാമിലേക്ക് തിരികെ എത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള തന്റെ അനുയായികളോട് മുന്‍വിധികളില്ലാതെ ചിന്തകളില്ലാതെ സ്വയം നിയന്ത്രിക്കുന്നതിനും സ്വയം തിരിച്ചറിവ് നേടുന്നതിനെപ്പറ്റിയും അദ്ദേഹം നിരന്തരം സംവദിച്ചിരുന്നു.

ഓള്‍ഡ് പാത്ത് വൈറ്റ് ക്ളൗഡ്-വാക്കിങ് ഇന്‍ ദ ഫുട്‌സ്റ്റെപ്സ് ഓഫ് ബുദ്ധ, മൈന്‍ഡ് ഓഫ് മൈന്‍ഡ്ഫുള്‍നസ്, അറ്റ് ഹോം ഇന്‍ ദ വേള്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശ്‌സ്തമായ കൃതികളാണ്.

അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ പ്രണാമങ്ങൾ അറിയിച്ചിട്ടുണ്ട്.

B4 Admin

Recent Posts

പാക് ഭീകരശൃംഖലകളിൽ സ്ത്രീകളുടെ പങ്ക് വ്യാപിക്കുന്നു: ആയുധക്കടത്ത് മുതൽ സാമ്പത്തിക സഹായവും ഓൺലൈൻ റിക്രൂട്ട്മെന്റും വരെ

പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…

1 hour ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം തെളിഞ്ഞു: ചരിത്രനിമിഷത്തിന് സാക്ഷികളായി ഭക്തർ, ആഘോഷവും വികാരനിർഭരമായ പ്രതികരണങ്ങളും

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…

1 hour ago

കൊല്ലൂരിൽ ക്ഷേത്രദർശൻ ദേവീവൈഭവ് 2027: ജനുവരി 10 മുതൽ മൂന്ന് ദിവസം ആത്മീയ–സാംസ്കാരിക ആഘോഷങ്ങൾ

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…

6 hours ago

ഇസ്രയേലിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് നെതന്യാഹു: സഖ്യചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…

8 hours ago

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

13 hours ago

അതിർത്തികൾ കടന്ന് ശ്രീരാമകഥ! വിദേശത്തും തരംഗമായി രാമായണം: 1,777 കോടിയുടെ കുതിപ്പ്!

ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…

13 hours ago