തിയ്യ മഹാസഭാ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തിയ്യ മഹാസംഗമ സമ്മേളനത്തിൽ നിന്ന്
മലപ്പുറം : മലബാറിലെ ഏറ്റവും പ്രബല സമുദായമായ തിയ്യര്‍ ഈഴവ സമുദായത്തിന്റെ ഉപജാതിയല്ലെന്നും പ്രത്യേക സമുദായമാണെന്നും തിയ്യ മഹാസഭാ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തിയ്യ മഹാസംഗമ സമ്മേളനത്തിൽ പ്രമേയം. തീയ്യരുടെ അര്‍ഹതപ്പെട്ട സംവണ ആനുകൂല്യമടക്കം ലഭിക്കുവാനുള്ള സാഹചര്യം നിയമം മൂലം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മലബാറിലെ ശ്രീ മുത്തപ്പനും വയനാട്ടുകുലവനും,ശാസ്തേയ പൂജകളും, തെക്കന്‍ പറങ്ങോടന്‍, ഗുരു മുത്തപ്പന്‍ തുടങ്ങിയ നിരവധി ആരാധനാ മൂര്‍ത്തികളുള്ള തിയ്യര്‍ സംസ്‌കൃതം, വൈദ്യം, പൂരക്കളി, കളരി തുടങ്ങിയ നിരവധി പൈതൃകവും പാരമ്പര്യവുമുള്ള സമുദായമാണെന്ന് പാരിഷ് ഹാളില്‍ വെച്ച് നടന്ന മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ലക്ഷ്മണന്‍, സംസ്ഥാന സെക്രട്ടറി പ്രേമാനന്ദന്‍ നടുത്തൊടി, സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി നാരായണന്‍, സംസ്ഥാന മീഡിയാ കണ്‍വീനര്‍ പ്രശാന്ത് മേല്‍മുറി, ജില്ലാ പ്രസിഡന്റ് അയ്യപ്പന്‍ പട്ടാളത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശ് കോട്ടയില്‍ (അസി. കമാണ്ടന്റ്, റിട്ട), ജില്ലാ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന്‍ (റിട്ട), ജില്ലാ ട്രഷറര്‍ റീനീഷ്, രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 10.30 ന് പാരിഷ് ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അയ്യപ്പന്‍ പട്ടാളത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ബാലന്‍ പൂതേരി മുഖ്യാതിഥിയായി പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമുദായത്തിലെ അംഗങ്ങളായ പ്രദീപ് പാമ്പലത്ത്, എ കെ ജയന്‍ എന്നിവരെയും സമ്മേളനത്തില്‍ ആദരിച്ചു.
സംസ്ഥാന ജന. സെക്രട്ടറി പി കെ ലക്ഷ്മണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി നാരായണന്‍, സംസ്ഥാന സെക്രട്ടറിമാരായ പ്രേമാനന്ദന്‍ നടുത്തൊടി, സുനില്‍കുമാര്‍ ചാത്തമത്ത്, സംസ്ഥാന മീഡിയാ ചെയര്‍മാന്‍ ചന്ദ്രന്‍ പതുക്കൈ, മീഡിയാ കണ്‍വീനര്‍ പ്രശാന്ത് മേല്‍മുറി, സംസ്ഥാന കോ. ഓര്‍ഡിനേറ്റര്‍ ഗണേശന്‍ മാവിനകട്ട, ജില്ലാ പ്രസിഡന്റുമാരായ പി സി വിശ്വംഭരന്‍ പണിക്കര്‍, സി വി വേലായുധന്‍, കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രന്‍ ബാബു, പാലക്കാട് ജില്ലാ ഓര്‍ഗനൈസര്‍ ഹരിദാസ് ഒറ്റപ്പാലം, സംസ്ഥാന സമിതി അംഗം സജീവന്‍ മാഹി എന്നിവര്‍ പ്രസംഗിച്ചു.
തിയ്യ സമുദായത്തിന്റെ ഉത്പ്പത്തിയും പൈതൃകവും എന്ന വിഷയത്തില്‍ പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ജയപ്രകാശ് കോട്ടയില്‍ സ്വാഗതം പറയുകയും ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ മേല്‍മുറി നന്ദി പറയുകയും ചെയ്തു
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…