പ്രതീകാത്മക ചിത്രം
ഇന്‍ഡോര്‍ : മൂന്നാം ഭാര്യയുടെ അനിഷ്ടം മൂലം ഏഴു വയസുകാരനായ മകനെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രതീകിനെയാണ് പിതാവ് ശശിപാല്‍ മുണ്ടെ (26) കഴുത്തുഞെരിച്ചു കൊന്നത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് ഇയാൾ കൃത്യം നിർവഹിച്ചത്.
ശശിപാലിന്റെ മൂന്നാം ഭാര്യയായ പായലിന് അടുത്തിടെ കുഞ്ഞുണ്ടായിരുന്നു. എന്നാൽ ശശിപാലിന്റെ ആദ്യഭാര്യയിലെ മകനായ പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന പായല്‍ പറഞ്ഞിരുന്നു. തുടർന്നാണ് മകനെ കൊല്ലാന്‍ ശശിപാല്‍ തീരുമാനിച്ചത്.
മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമുറങ്ങുന്ന പ്രതീകിനെ ഞായറാഴ്ച, തന്റെ മുറില്‍ കിടന്ന് ഉറങ്ങാന്‍ പ്രതീകിനോട് ശശിപാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുട്ടി പിതാവിന്റെ മുറിയിലേക്കു പോകുകയായിരുന്നു. പ്രതീക് ഉറക്കത്തിലായതോടെ ശശിപാല്‍ ടിവിയുടെ ശബ്ദം കൂട്ടിവച്ച ശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു. ഇതിനിടെ ഇക്കാര്യമറിയിക്കുന്നതിന് ഇയാൾ പായലിനെ വിഡിയോ കോള്‍ വിളിച്ചെങ്കിലും അവര്‍ എടുത്തില്ല. തുടര്‍ന്ന് മകന്റെ ശവശരീരത്തിന്റെ വിഡിയോ എടുത്ത് പായലിന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. എന്നാല്‍ പായൽ ശശിപാലിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ വിഡിയോ കണ്ടില്ല. ഇനിയൊരിക്കലും മകന്‍ ശല്യമാകില്ലെന്ന് അവര്‍ക്ക് സന്ദേശമയച്ചിരുന്നുവെന്നും ശശിപാല്‍ പറഞ്ഞു.
കൊലപാതകശേഷം ശശിപാല്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞതു മുതല്‍ പായലിന് പ്രതീകിനെ ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലി ശശിപാലും പായലും തമ്മില്‍ സ്ഥിരമായി വഴക്കടിക്കുമായിരുന്നു.അതേസമയം മകനെ കൊല്ലാന്‍ ഭര്‍ത്താവിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പായല്‍ പറഞ്ഞു. പ്രതീകിനെ കൊല്ലുന്നതിന്റെ വിഡിയോ ശശിപാലിന്റെ ഫോണില്‍നിന്നു പൊലീസ് കണ്ടെത്തി.
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…