Spirituality

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലാണ്‌ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂർത്തി. സദാശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽതിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു.
ഐതിഹ്യം


പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിൽനിത്യവും കുളിച്ചുതൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം


വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത്
. ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുൻപ് എല്ലാദിവസവും ഇവിടെ ദേവിയുടെ നട തുറന്നിരുന്നു. അന്ന് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കൽ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതിൽ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി ‘അമ്മേ!സർവ്വേശ്വരി!’ എന്നു വിളിച്ചുപോകുകയും ചെയ്തു. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി. തുടർന്ന് ഭക്തന്റെ യാചനയുടെ ഫലമായി വർഷത്തിൽ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങൾക്ക് ദർശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ ദേവിയുടെ സാന്നിധ്യം ഭക്തർ അറിയുന്നു.


തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം മംഗല്യസൗഭാഗ്യം ആഗ്രഹിക്കുന്ന സ്ത്രീകളുടെ തീര്‍ഥാടനകേന്ദ്രമാണ്.
ധനുമാസത്തിലെ തിരുവാതിരനാള്‍ അസ്തമിച്ചാല്‍ പിന്നെ, തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതി ദേവിയുടെ ദര്‍ശന പുണ്യത്തിന്റെ നാളുകളാണ്.
വര്‍ഷത്തില്‍ 12 ദിവസം മാത്രം പൂര്‍ണ്ണ നദീതീരത്തെ ക്ഷേത്രത്തിലേക്കൊഴുകിയെത്തുന്ന ഭക്തജന സഹസ്രങ്ങള്‍ക്ക് സര്‍വ്വാലങ്കാരവിഭൂഷിതയായി അനുഗ്രഹം ചൊരിയുന്ന പാര്‍വ്വതിദേവീ സങ്കല്‍പ്പവും, ആചാരാനുഷ്ഠാനങ്ങളും തിരുവൈരാണിക്കുളത്തിന്റെ മാത്രം പ്രത്യേകതയാണ്.
ദേവിക്ക് പട്ടുംതാലിയും, മഞ്ഞള്‍പ്പറയും സമര്‍പ്പിച്ച് മംഗല്യസൗഭാഗ്യവും, ദീര്‍ഘമാംഗല്യവും തേടാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരങ്ങളാണെത്തുന്നത്.


മഹാദേവനും, ശ്രീപാര്‍വ്വതി ദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി പ്രതിഷ്ഠ നടത്തിയിട്ടുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് തിരുവൈരാണിക്കുളം.
ഭഗവതിയുടെ തോഴി ആയി ഒരു പുഷ്പിണി ഉണ്ടായിരുന്നുവെന്നും ആ തോഴി പറഞ്ഞാലേ നടതുറക്കാവൂ എന്ന് ദേവിയുടെ അരുളപ്പാടുണ്ടായിരുന്നതുകൊണ്ട് ഇപ്പോഴും പുഷ്പിണി അവകാശമുള്ള സ്തീ ക്ഷേത്രത്തിലെത്തിയാലേ നടതുറക്കാറുള്ളു.
ക്ഷേത്രത്തിലെ താലമെടുപ്പും, വഴിപാടുകളില്‍ ഭൂരിപക്ഷവും സ്ത്രീകളോടു ബന്ധപ്പെട്ടതും മംഗല്യസൗഭാഗ്യത്തിനു വേണ്ടിയുള്ളതുമായതിനാല്‍ സ്ത്രീകളാണ് നടതുറപ്പു മഹോത്സവസമയത്ത് കൂടുതലെത്തുന്നത്. എറണാകുളം ജില്ലയില്‍ ആലുവയ്ക്കും കാലടിയ്ക്കും മധ്യേ പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കു ഭാഗത്താണ് തിരുവൈരാണിക്കുളം ക്ഷേത്രം.


പെരിയാറിന്റെ വടക്കേക്കരയിൽ വെള്ളാരപ്പള്ളി എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീമൂലനഗരം പഞ്ചായത്തിലാണ് ഈ സ്ഥലം. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും ഓഡിറ്റോറിയവും സംഗീത-നൃത്തകലാപീഠവുമൊക്കെയാണ്. തൊട്ടടുത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു സ്വർണക്കൊടിമരമുണ്ട്. പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്.
ഇതിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും സ്ഥിതിചെയ്യുന്നു. രണ്ടുനടകളിലേയ്ക്കും കടക്കാൻ പ്രത്യേകം വാതിലുകളുണ്ട്. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു ചെറിയ നമസ്കാരമണ്ഡപമുണ്ട്. ഇതിൽ ഭഗവദ്വാഹനമായ നന്തിയെ കാണാം. ശ്രീകോവിലിന് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠയുമുണ്ട്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി. നാലമ്പലത്തിനുപുറത്ത് ഉപദേവതകളായി സതീദേവി, നാഗദൈവങ്ങൾ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഭദ്രകാളി, അയ്യപ്പൻഎന്നിവരുടെ പ്രതിഷ്ഠകളുണ്ട്. അകവൂർ, വെണ്മണി, വെടിയൂർ എന്നീ മനകളുടെ വകയാണ് ക്ഷേത്രം.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളും നടക്കുന്ന ഈ മഹാക്ഷേത്രത്തിൽ കുംഭമാസത്തിൽഉത്രട്ടാതിനാളിൽ കൊടിയേറി തിരുവാതിരനാളിൽആറാട്ടുവരത്തക്കവണ്ണം എട്ടുദിവസം ഉത്സവം നടന്നുവരുന്നു. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിവയിൽ അങ്കുരാദി ഉത്സവമാണ് ഇവിടെ നടത്തപ്പെടുന്നത്. ഈ ഉത്സവവും ദേവിയുടെ നടതുറപ്പും കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം, വിഷുക്കണി, തിരുവോണം എന്നിവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.


മഹാദേവന്റെ തിരുനാളായ തിരുവാതിര നാളുകളിലും നടതുറപ്പ് വേളയിലും ആയിരക്കണക്കിന് ഭക്ത ജനങ്ങൾക്ക്‌ അന്നദാനം നല്കുന്നുണ്ട് . സൗജന്യ വൈദ്യ സഹായം , നിര്ധനരായ യുവതികൾക്ക്‌ വിവാഹ സഹായം ,എന്നിവയും നല്കി വരുന്നു . ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം
എത്തിച്ചേരാനുള്ള വഴി
ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം. ദൂരം 10 കിമി . ആലുവയിൽ നിന്ന് ksrtc സർവിസ് നടത്തുന്നുണ്ട്.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

2 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

3 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

4 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

5 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

6 hours ago