അനധികൃത ഓഫീസിൽ നിന്ന് കൊടി തോരണങ്ങൾ മാറ്റുന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ആനയറ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചുപോന്ന സിപിഎം പാർട്ടി ഓഫീസ് തിരുവനന്തപുരം നഗരസഭ അധികൃതർ ഒഴുപ്പിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് ഹെൽപ്പ് ഡെസ്ക് ആയി താൽക്കാലികമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് പിന്നീട് അനധികൃതമായി പാർട്ടി ഓഫീസാക്കി മാറ്റി കൈയ്യേറിയത്. സിവിൽ സ്റ്റേഷനോട് ചേർന്നുള്ള പൊതു ഇടവഴി പൂർണ്ണമായും കെട്ടിയടച്ച്, അതിന് മുകളിൽ ഷീറ്റ് മേഞ്ഞായിരുന്നു ഈ പാർട്ടി ഓഫീസ് നിർമ്മിച്ചിരുന്നത്.
ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന പാർട്ടി കൊടികൾ, തോരണങ്ങൾ, ബാനറുകൾ, നോട്ടീസുകൾ, അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നങ്ങൾ എന്നിവയെല്ലാം കോർപ്പറേഷൻ അധികൃതർ സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു. മേൽക്കൂരയിലെ ഷീറ്റുകൾ അടക്കം പൊളിച്ചുമാറ്റി ഈ പൊതു ഇടവഴി പഴയപടിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ, കോർപ്പറേഷൻ കെട്ടിടത്തിനുള്ളിലെ മുറിയിലിരുന്ന് ഒരു പ്രാദേശിക സിപിഎം നേതാവ് പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സിവിൽ സ്റ്റേഷന്റെ നാലാം നിലയും ഇത്തരത്തിൽ സിപിഎം കൈയ്യേറി പാർട്ടി യോഗങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അവിടെനിന്നാണ് ഈ ഓഫീസിലേക്ക് അനധികൃതമായി വൈദ്യുതി എത്തിച്ചിരുന്നതെന്നും ആരോപണമുണ്ട്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് പൊതുജനങ്ങൾക്കായി പുതിയൊരു വികസന പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിരുന്നതായി കടകംപള്ളി വാർഡ് കൗൺസിലർ ജയ രാജീവ് വ്യക്തമാക്കി. ഇതിനായി സ്ഥലം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ മുൻപ് പലതവണ അറിയിപ്പ് നൽകുകയും കെട്ടിടത്തിൽ ഔദ്യോഗികമായി നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാൽ സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടാകാത്തതിനെ തുടർന്നാണ് കർശനമായ ഒഴിപ്പിക്കൽ നടപടികളിലേക്ക് നഗരസഭയ്ക്ക് കടക്കേണ്ടി വന്നത്. കോവിഡിന് ശേഷം വർഷങ്ങളായി ഈ പ്രദേശം അനധികൃത പാർട്ടി സെന്ററായാണ് പ്രവർത്തിച്ചിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
സിവിൽ സ്റ്റേഷൻ പരിസരത്ത് അടിമുടി വൻ അഴിമതിയാണ് നടക്കുന്നതെന്നും കൗൺസിലർ ആരോപിച്ചു. ഇവിടുത്തെ ഒൻപതോളം കടമുറികൾ വെറും ആയിരം രൂപ നിരക്കിൽ നഗരസഭയിൽ നിന്നും വാടകയ്‌ക്കെടുത്ത്, പുറത്തുള്ള വ്യാപാരികൾക്ക് പതിനായിരങ്ങൾ വാങ്ങി മറിച്ചുനൽകുന്ന വലിയൊരു തട്ടിപ്പ് ഇതിന് പിന്നിലുണ്ട്. നിലവിലെ ഈ കച്ചവടക്കാരോട് മുറികൾ ഒഴിഞ്ഞുതരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ കടമുറികൾ വരും ദിവസങ്ങളിൽ നഗരസഭ വീണ്ടും സുതാര്യമായി ലേലം ചെയ്യുമെന്നും മേയർ അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ ഓഫീസ് നഗരസഭ തന്നെ നേരിട്ടെത്തി പൊളിച്ചുനീക്കിയത് നഗരത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…