തിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ (Ram Nath Kovind) കേരള സന്ദര്‍ശനം ഈ മാസം 21 മുതല്‍ ആരംഭിക്കും. ഈ മാസം 21ന് ഉച്ചയ്ക്ക് 12.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ കാസർകോട്ടേക്ക് പോകും. കാസർകോട് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ വൈകിട്ട് 3.30ന് പങ്കെടുക്കും.
21നു കണ്ണൂര്‍ വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. മന്ത്രി എംവി ഗോവിന്ദനാണു കണ്ണൂരില്‍ മിനിസ്റ്റര്‍ ഓണ്‍ വെയ്റ്റിങ്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, കണ്ണൂര്‍ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരും സ്വീകരിക്കാനുണ്ടാകും. കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദ സമര്‍പ്പണ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അന്നു തന്നെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതിയെ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും
23ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി 11.30ന് പൂജപ്പുരയിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സ്ഥാപിച്ച പി.എൻ. പണിക്കരുടെ പ്രതിമ അനാവരണം ചെയ്യും. അന്ന് രാജ്ഭവനിൽ താമസിച്ചശേഷം പിറ്റേന്ന് രാവിലെ ദില്ലിക്ക് മടങ്ങും.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…