ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് കിരീടവുമായി തിരുവനന്തപുരം സ്ട്രൈക്കേർസ്!
തിരുവനന്തപുരം : ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസൺ 2 ൽ കിരീടത്തിൽ ചുംബനമിട്ട് തിരുവനന്തപുരം സ്ട്രൈക്കേഴ്സ്. കലാശപ്പോരിൽ കൊച്ചിൻ ഹീറോസിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാരായത്. ഫൈനലിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കൊച്ചിൻ ഹീറോസിനെതിരെ സ്ട്രൈക്കേഴ്സ് 10 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന റൺമലയാണ് തീർത്തത്.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊച്ചിൻ ഹീറോസിന്റെ ഇന്നിങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 87 റൺസിന് അവസാനിച്ചു. സ്ട്രൈക്കേഴ്സിന്റെ ഹരികൃഷ്ണൻ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി.
സെമി ഫൈനലിൽ കോട്ടയത്തെ പരാജയപ്പെടുത്തിയാണ് സ്ട്രൈക്കേഴ്സ് ഫൈനലിലെത്തിയത്. പാലക്കാടിനെയാണ് കൊച്ചിൻ ഹീറോസ് സെമിയിൽ പരാജയപ്പെടുത്തിയത്. ഹീറോസിന്റെ ക്യാപ്റ്റൻ അനിൽ സച്ചു ടൂർണമെന്റിലെ താരമായി. മികച്ച ബാറ്റർക്കുള്ള അവാർഡും അനിൽ സച്ചുവിനാണ്. പത്തനംതിട്ടയുടെ സച്ചിൻ സജി മികച്ച ബോളറും രഞ്ജി മികച്ച ഫീൽഡറുമായി. തിരുവനന്തപുരത്തിന്റെ സി പി ദീപുവാണ് മികച്ച വിക്കറ്റ് കീപ്പർ.
വിജയികൾക്ക് റവന്യു മന്ത്രി കെ. രാജൻ ട്രോഫികൾ സമ്മാനിച്ചു. ചാമ്പ്യന്മാർക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് അര ലക്ഷം രൂപയും സമ്മാനിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ട്രാൻസ്‌പോർട് സെക്രട്ടറി കെ വാസുകി, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, രഞ്ജി താരവും അണ്ടർ 19 പ്ലേയറുമായ ഷോൺ റോജർ യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീത, ജനറൽ സെക്രട്ടറി ആർ കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ സെക്രട്ടറി അനുപമ ജി നായർ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു. 19, 20,21 തീയതികളിലായി തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജെ സി എൽ – 2 ൽ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മാറ്റുരച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…