ആറന്മുള: മാലിന്യസംസ്‌കരണത്തിന് സംവിധാനമില്ലാതെ തിരുവാറന്മുള പാര്‍ത്ഥസാരഥിക്ഷേത്രം.
വടക്കേ മതിൽക്കെട്ടിൻ്റെ പരിസരത്ത് എണ്ണക്കുപ്പികൾ, പ്ലാസ്റ്റിക് വസ്തുക്കൾ, ആഹാരാവശിഷ്ടങ്ങള്‍ ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരം കൂടി തങ്ങിക്കിടന്ന് മതിലകത്ത് ദുര്‍ഗന്ധം വമിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിനു തൊട്ടടുത്തായി കാടുപിടിച്ച് ടോയ്‌ലെറ്റ് കോംപ്ലക്സ് ഉണ്ട്.
വിവാഹസദ്യകള്‍, ഭജനസദ്യകള്‍ തുടങ്ങിയവ മിക്ക ദിവസങ്ങളിലും ക്ഷേത്രമതിലകത്തിലെ ഊട്ടുപുരയില്‍ നടക്കാറുണ്ട്. വള്ളസദ്യക്കാലം തുടങ്ങിയാല്‍ 80 ദിവസത്തോളം ഊട്ടുപുരയിലും തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലുമാണ് സദ്യ വിളമ്പുന്നത്.
അഷ്ടമിരോഹിണി നാളില്‍ പതിനായിരങ്ങള്‍ സദ്യ കഴിക്കുന്നത് തിരുമുറ്റത്താണ്. വള്ളസദ്യക്കാലത്ത് മാലിന്യം നീക്കാന്‍ കരാറുകാരനെ ഏല്‍പ്പിക്കുമെങ്കിലും മാലിന്യനീക്കം പ്രഹസനമാണ്.
വടക്കേ നടയിലെ ക്ഷേത്രക്കടവിന് സമീപം ആഹാരാവശിഷ്ടങ്ങള്‍ തള്ളുന്നതുകൊണ്ട് ഉണ്ടാകുന്ന അസഹ്യ ദുര്‍ഗന്ധം ഭക്തര്‍ക്കൊപ്പം സമീപത്തെ വീട്ടുകാരെയും ഏറെ വലയ്ക്കുന്നു.
വഴിപാട് ഇനത്തിൽ ഭക്തരുടെ കയ്യിൽ നിന്ന് രശീത് എഴുതി പണം കൈപറ്റുന്ന തിരുവതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനും തയ്യാറാകണം എന്നാണ് ഭക്ത ജനങ്ങളുടെ അഭിപ്രായം.
ദുര്‍ഗന്ധംവമിക്കുന്ന മാലിന്യങ്ങളില്‍ക്കൂടി ഒഴുകിവരുന്ന വെള്ളം പമ്പയിലേക്ക് പതിക്കുന്നതോടെ പമ്പയിലെ മാലിന്യ അളവ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ശാശ്വതപരിഹാരം കാണാന്‍ പമ്പയുടെ മണല്‍സമ്പത്തിലൂടെ സമ്പന്നമായ പഞ്ചായത്തുകള്‍ മുഖംതിരിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…