NATIONAL NEWS

‘ഈ അക്കൗണ്ട് നിലവിലില്ല’: എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റർ പ്രവർത്തിപ്പിക്കാനുള്ള കുറഞ്ഞ പ്രായ പരിധിയെന്ന മാനദണ്ഡം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുമ്പോൾ കാണുന്നത്.

എഎൻഐ എഡിറ്റർ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘7.6 മില്യൺ ഫോളോവേഴ്‌സുള്ള ിന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു’- സ്മിത കുറിച്ചു.

ട്വിറ്ററിന് ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നതിങ്ങനെ ‘ട്വിറ്റർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെങ്കിൽ കുറഞ്ഞത് 13 വയസെങ്കിലും ആകണം. എന്നാൽ നിങ്ങൾ ഈ മാനദണ്ഡം പാലിക്കുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ട് പൂട്ടുകയും ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും’.

ദക്ഷിണേഷ്യയിലെ മുൻനിര മാദ്ധ്യമങ്ങളായ എഎൻഐയ്ക്ക് ഇന്ത്യയിലും പുറത്തുമായി നൂറിലേറെ ബ്യൂറോകളാണ് ഉണ്ടായിരുന്നത്

Anusha PV

Recent Posts

തൃശൂരിലെ തോൽവി !വിവാദങ്ങളെത്തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം…

19 mins ago

പ്രവർത്തകർ ആകാംക്ഷയിൽ ! ആരാകും പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ? സാദ്ധ്യതകൾ വിരൽ ചൂണ്ടുന്നത് ഇവരിലേക്ക്

ദില്ലി : ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്നലെ കാബിനറ്റ് റാങ്കോടെ മൂന്നാം മോദി മന്ത്രിസഭയിലെത്തിയതോടെ പുതിയ അദ്ധ്യക്ഷൻ ആരെന്ന…

26 mins ago

മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്…

നിർമ്മല സീതാരാമൻ മുതൽ അനുപ്രിയ സിംഗ് പട്ടേൽ വരെ; മോദി സർക്കാരിൽ ഏഴ് വനിതാ മന്ത്രിമാർ

49 mins ago

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ !പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇന്ന് അദ്ദേഹം വിജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്…

1 hour ago

മോദിയുടെ മൂന്നാമൂഴത്തിൽ കുതിച്ചുയർന്ന് ഓഹരി വിപണി

മോദി സര്‍ക്കാരില്‍ പ്രതീക്ഷ ! ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍

2 hours ago

കേരളത്തിൽ സംഭവിച്ചത് കനത്ത പരാജയം ! ബിജെപിയുടെ വളർച്ച തിരിച്ചറിയാതെ പോയി ; പരാജയം ചർച്ച ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ സംഭവിച്ച കനത്ത പരാജയത്തേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.…

2 hours ago