ദില്ലി: കഴിഞ്ഞ 50 വർഷമായുള്ള അതിർത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട കരാറിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും. ഇതോടെ അസം-മേഘാലയ സംസ്ഥാനങ്ങൾ തമ്മിൽ 50 വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന് പരിഹാരമായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടാതെ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും കരാർ ഒപ്പിടുന്ന വേളയിൽ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ നടന്ന യോഗത്തിൽ മേഘാലയ സർക്കാരിന്റെ 11 പ്രതിനിധികളും അസം സർക്കാരിന്റെ ഒമ്പത് പ്രതിനിധികളും പങ്കെടുത്തു.
‘വടക്കുകിഴക്കൻ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമാണ് ഇത്’- കരാർ ഒപ്പുവെച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു . അതേസമയം 885 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പ്രദേശമാണ് അസം മേഘാലയ സംസ്ഥാനങ്ങൾ പങ്കിടുന്നത്. പ്രധാനമായും 12 മേഖലകളിലായിരുന്നു അതിർത്തി തർക്കം നേരിട്ടിരുന്നത്. ഇവിടെ ദശാബ്ദങ്ങളായി നീണ്ടുനിന്നിരുന്ന തർക്കത്തിന് കരാർ ഒപ്പിട്ടതോടെ വിരാമമായി. 1971-ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലായിരുന്നു മേഘാലയയെ അസമിൽ നിന്ന് വേർപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു അതിർത്തി പ്രശ്‌നങ്ങൾ ഉടലെടുത്തത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…