ആരോഗ്യ കേരളമെന്നും സാക്ഷര കേരളമെന്നും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന മുഖ്യനും മന്ത്രിമാരും നിലമ്പൂർ ഗവണ്മെന്റ് ആശുപത്രിയുടെ ദുരിത അവസ്ഥ ഒന്ന് കാണണം.നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗർഭിണികൾ നരകയാതന അനുഭവിക്കുകയാണ്.സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നു എന്ന് പറയുന്ന ഈ നാട്ടിൽത്തന്നെയാണ് സ്ത്രീകൾ നരകയാതന അനുഭവിക്കുന്നത്. ഒരാൾ തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് കിടക്കേണ്ടി വരുന്നത് ഒന്നിൽകൂടുതൽ നിറ ഗർഭിണികളാണ്.ഒരു ദിവസം മാത്രം മുപ്പതിലേറെ ഗർഭിണികളെത്തുന്ന ഈ വാർഡിൽ ആകെയുള്ളത് 14 ബെഡ്ഡും, രണ്ട് ടേബിളുകളും ഒരു യൂറോപ്യൻ ക്ലോസറ്റ് മാത്രം ഉൾപ്പെടുന്ന മൂന്ന് കക്കൂസുകളുമാണ്.വോട്ടഭ്യർത്ഥനയിലും പ്രസംഗവേദികളിലും മാത്രം ഒതുങ്ങിപോവുകയാണ് മുഖ്യനടക്കമുള്ള മന്ത്രിമാരുടെ വാഗ്‌ദാനങ്ങൾ.
കേരളത്തിലെ മുഴുവൻ ദേശീയപാതകളിൽ ഏതെങ്കിലും ഒന്നിന്റെ പണി പൂർത്തീകരിച്ചത് കൊണ്ടോ ഒരു പാലം പണിതത് കൊണ്ടോ, കെ റെയിൽ കൊണ്ട് വന്നത് കൊണ്ടോ,കേരളമെന്ന ഈ സംസ്ഥാനം വികസിക്കുകയില്ല.സാധാരണക്കാരായ ജനങ്ങൾക്ക് ആവശ്യം അടിസ്ഥാന സൗകര്യങ്ങൾ ആണ്.കേവലം അടിസ്ഥാന സൗകര്യങ്ങളെങ്കിലും ആദ്യം ഉണ്ടാക്കിയിട്ട് വലിയ വികസനത്തിന്റെ മേലെ പാഞ്ഞ് കയറാൻ ശ്രമിക്കണമെന്ന് ഇതിനോടകം പല ജനങ്ങളും ഒന്നടങ്കം സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.അപകടം സംഭവിച്ചിട്ട് മാത്രം ലോകത്തിലെ ആദ്യത്തെ സംഭവമെന്ന ഓമനപ്പേര് വിളിക്കാതെ അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.അതാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…