This is crucial for the state government; Lavalin, gold smuggling cases in Supreme Court today, after more than 30 adjournments
തിരുവനന്തപുരം: സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് നിർണ്ണായക ദിനം. മുപ്പത്തിലേറെ തവണ മാറ്റിവച്ച ലാവലിൻ, സ്വർണക്കടത്ത് തുടങ്ങിയ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, സ്വര്‍ണക്കടത്തുകേസിന്‍റെ തുടര്‍വിചാരണ മാറ്റണമെന്ന് ആവിശ്യപ്പെട്ട് ഇ.ഡി നൽകിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പർ കോടതിയിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഡിയുടെ ഹർജി മുപ്പതാമത്തെ കേസും. ഇരു കേസുകളിലെയും കോടതി വിധി കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയത്.എന്നാൽ ലളിത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിച്ചിരുന്നില്ല.
ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതികളായിരുന്നു. എന്നാൽ പിന്നീട് അട്ടിമറിയിലൂടെ ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതിനെതിരായി സിബിഐ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീലും,ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…