This is not a normal lone animal, his method is to attack by following the smell of humans! PT XIV instilled fear in the people
പാലക്കാട്: പി.ടി.സെവന്‍ (പാലക്കാട് ടസ്കർ –7) എന്ന ‘ധോണി’ കൂട്ടിലായതിന് ശേഷം ജനങ്ങളുടെ ഉറക്കം കെടുത്താനായി പി.ടി.പതിനാലാമന്‍ നാട്ടിലേക്കിറങ്ങി. മൂന്നുപേരെ കൊലപ്പെടുത്തിയ കൊമ്പന്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവാൻ ഒറ്റയ്ക്കല്ല, കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലധികം കാട്ടാനക്കൂട്ടമാണ് പാലക്കാട് കഞ്ചിക്കോട് ഭാഗത്ത് പതിവായി ഇറങ്ങുന്നത്.
ഏറ്റവും അപകടകാരിയായ ആനകളിലൊന്നായ പി.ടി.പതിനാലാമൻ, സാധാരണ കാണുന്ന ഒറ്റയാനല്ല. മദപ്പാട് സമയത്ത് മനുഷ്യന്റെ ഗന്ധം പിന്തുടര്‍ന്ന് ആക്രമിക്കുന്നതാണ് രീതി. കാടിറങ്ങി നാട്ടിലേക്കുള്ള വരവ് തീര്‍ക്കുന്ന ആശങ്ക ചെറുതല്ല. ചോളത്തണ്ട് തേടി വര്‍ഷത്തില്‍ ആറു മാസം തമിഴ്നാട്ടിലാകും.
വേനല്‍ കഴിഞ്ഞ് പുല്ല് നാമ്പിടുന്ന സമയം കേരളത്തിലെത്തും. വൈദ്യുതി വേലിയും പടക്കവും പി.ടി.പതിനാലിനെ ഒട്ടും അലോസരപ്പെടുത്താറില്ല. കൃഷിനാശത്തിലല്ല, മറിച്ച് ആള്‍നാശത്തിലാണ് കൊമ്പന്റെ കാര്യത്തില്‍ ജാഗ്രത വേണ്ടതെന്നാണ് വിലയിരുത്തൽ.
കഞ്ചിക്കോട് വല്ലടി മേഖലയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലധികം കാട്ടാനക്കൂട്ടം കുടിവെള്ള ഉറവിടം തേടിയാണ് ജനവാസ മേഖലയില്‍ ദിവസേനയിറങ്ങുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം വനത്തിലേക്ക് മടങ്ങും. പി.ടി പതിനാലാമൻ വനാതിര്‍ത്തിയിലെ മരങ്ങള്‍ പിഴുത് ചില്ലകള്‍ ഒടിച്ച് വമ്പനായി ആരെയും കൂസാതെ നിലയുറപ്പിക്കും. പി.ടി. പതിനാലാമനൊപ്പമുണ്ടായിരുന്നതാണ് പി.ടി.സെവന്‍.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…