ഭോപ്പാൽ: ജൂനിയർ വിദ്യാർത്ഥികളെ സ്ഥിരമായി റാഗ് ചെയ്യുന്ന സീനിയർ വിദ്യാർത്ഥികളെ പിടികൂടാൻ
വിദ്യാർത്ഥി വേഷം ധരിച്ച് കോളേജിലെത്തി പോലീസ് ഉദ്യോഗസ്ഥ.ക്യാംപസിലെ കുറ്റകൃത്യം കണ്ടെത്താൻ എത്തിയ പോലീസ് ഉദ്യോഗസ്ഥയാണിതെന്ന് ആരും തിരിച്ചറിഞ്ഞില്ല. മധ്യപ്രദേശ് പോലീസിലെ കോൺസ്റ്റബിളായ ശാലിനി ചൗഹാൻ ആണ് വിദ്യാർത്ഥിനിയെന്ന വ്യാജേന ഇൻഡോറിലെ മഹാത്മ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെത്തിയത്.
മൂന്ന് മാസം കൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ 11 സീനിയർ വിദ്യാർത്ഥികളെ ഇവർ തിരിച്ചറിഞ്ഞു. ഇവരെ മൂന്ന് മാസത്തേക്ക് കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് റാഗിംഗിനെ കുറിച്ച് അജ്ഞാത പരാതി ലഭിച്ചിരുന്നു എന്ന് ഇൻസ്പെക്ടർ ടെഹസീബ് ഖ്വാസി വ്യക്തമാക്കി. പോലീസ് സംഘം കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഭയം കാരണം വിദ്യാര്‍ഥികളാരും വിവരങ്ങള്‍ കൈമാറിയിരുന്നില്ല. പരാതി നല്കിയ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഹെല്പ് ലൈന്‍ സംവിധാനത്തിന്റെ നയമനുസരിച്ച് ഇത് കൈമാറാന്‍ കഴിയുമായിരുന്നില്ല.
തുടർന്നാണ് മറ്റൊരു രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിക്കുന്നത്. ശാലിനിയും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും യൂണിഫോമിലല്ലാതെ സാധാരണ വേഷത്തിൽ ക്യാംപസിലെത്തി. കാന്റീൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയും വിവരങ്ങൾ ശേഖരിച്ചതും. ജൂനിയർ വിദ്യാർത്ഥികളോട് സംസാരിക്കാൻ ആരംഭിച്ചപ്പോഴാണ് തങ്ങൾ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ തുറന്നു പറഞ്ഞത്.
തനിക്ക് ഇത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് കോൺസ്റ്റബിൾ ശാലിനി പറയുന്നു. ”ഞാൻ എല്ലാ ദിവസവും വിദ്യാർത്ഥിയുടെ വേഷത്തിൽ കോളേജിൽ പോകും. കാന്റീനിലെത്തി വിദ്യാർത്ഥികളുമായി സംസാരിക്കും. ഞാൻ എന്നെക്കുറിച്ച് അവരോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവർ എല്ലാക്കാര്യങ്ങളും എന്നോട് തുറന്നു പറയാൻ തുടങ്ങി.” സാധാരണ വിദ്യാർത്ഥികൾ കോളേജിൽ പോകുന്നത് പോലെ തന്നെ തന്റെ ബാഗിൽ പുസ്തകങ്ങളുമുണ്ടായിരുന്നു എന്ന് ശാലിനി പറയുന്നു.
റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI
പട്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…
തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.…
കോഴിക്കോട്: രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…