Featured

ഇതാണ് വികസന നായകന്റെ ഭാരതം !

കഴിഞ്ഞ 9 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ കീഴിൽ 20 മടങ്ങ് വലുപ്പം വർദ്ധിച്ച് ഇന്ത്യൻ ഇലക്ട്രോണിക് നിർമ്മാണ മേഖല. കഴിഞ്ഞ കുറേ വർഷങ്ങളായി, ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി, മോദി സർക്കാർ ഒരു ഇറക്കുമതി നിയന്ത്രണ മാതൃകയാണ് പിന്തുടരുന്നത്, വിവിധ പദ്ധതികളിലൂടെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും നികുതി, ലൈസൻസിംഗ് നിയന്ത്രണങ്ങൾ തുടങ്ങിയ നയപരമായ ഇടപെടലുകളിലൂടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്തു എന്നതാണ് അത്. ഈ പദ്ധതികളിലൂടെ സർക്കാർ എന്ത് പ്രതീക്ഷിച്ചോ അത് നടപ്പിലാവുകയും, വലിയ പരിധിവരെ ആഭ്യന്തര ഉത്പാദനം സ്വയം പര്യാപ്തമാവുകയും ചെയ്തു. അടുത്തിടെ സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ച ഒരു പോസ്റ്റിൽ കൂടെ, ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണ,വ് ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചതാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭാരതത്തിന്റെ ഇലക്ട്രോണിക്സ് വ്യവസായം 20 മടങ്ങ് വളർന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആഭ്യന്തര ഇലക്ട്രോണിക് ഉത്പാദനം സ്വയംപര്യാപ്തതയിൽ എത്തിയതോടെ, ഇറക്കുമതി പകരംവയ്ക്കൽ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുകയും കയറ്റുമതി കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി 27.7% വർധിച്ച് 15.48 ബില്യൺ ഡോളറിലെത്തിയിരുന്നു , കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 12.1 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വർഷം തോറും 3.4 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് കാണിക്കുന്നത്. ഇതിൽ $3 ബില്യൺ അല്ലെങ്കിൽ 88% ലഭിച്ചത് മൊബൈൽഫോൺ കയറ്റുമതിയിലൂടെയാണ്. അതിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് ഐഫോൺ കയറ്റുമതിയാണ്, ഇത് 5 ബില്യൺ ഡോളർ അഥവാ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ മൂന്നിലൊന്ന് വരും. ആഗോള ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ , ഇന്ത്യക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏകദേശം 2.2 ശതമാനത്തിന്റെ ഒരു ചെറിയ പങ്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2021 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ ഇത് ഏതാണ്ട് 32 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Anandhu Ajitha

Recent Posts

സുപ്രധാന കണ്ടെത്തലുമായി ആദിത്യ-L1 ! അഭിമാന നേട്ടവുമായി ഭാരതം

ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്.…

1 hour ago

സെർജി ക്രകലേവ് – കാലത്തിനും ചരിത്രത്തിനുമിടയിൽ കുടുങ്ങിപ്പോയ മനുഷ്യൻ !!

ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന…

1 hour ago

ശബരിമലയിലെ ആചാരങ്ങളോട് ദേവസ്വം ബോർഡിന് ഇപ്പോഴും പുല്ലു വില

100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice…

2 hours ago

ലക്ഷദ്വീപ് പിടിച്ചെടുക്കാൻ പാഞ്ഞെടുത്ത് ജിന്നയെ കണ്ടം വഴി ഓടിച്ച ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ

ലക്ഷദ്വീപ് ഇന്ന് ഇന്ത്യയുടെ അഭിഭാജ്യഘടകമായി നിലകൊള്ളുന്നത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലെ…

2 hours ago

അനിൽ കുംബ്ലെ എറിഞ്ഞ പന്ത് പോലെ കുത്തിത്തിരിഞ്ഞ് ക്ഷുദ്രഗ്രഹം ! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

നമ്മുടെ സൗരയൂഥത്തിലെ അത്ഭുതങ്ങളെയും നിഗൂഢതകളെയും പറ്റി ശാസ്ത്രലോകത്തിന് എക്കാലത്തും ഏറെ കൗതുകങ്ങളുണ്ട്. എന്നാൽ ചിലിയിലെ വേര സി. റൂബിൻ ഒബ്സർവേറ്ററിയിൽ…

2 hours ago

എന്തുകൊണ്ട് 99% ആളുകളും സമൃദ്ധി നേടുന്നതിൽ പരാജയപ്പെടുന്നു | SHUBHADINAM

നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും സാമ്പത്തികമായും മാനസികമായും സമൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ കേവലം 1% ആളുകൾ മാത്രം ആ…

2 hours ago