Kerala

ഇത് ചരിത്രത്തിൽ ആദ്യം; ആകാശ രാജാവിന് ഗുരുവായൂർ കണ്ണന്റെ മുന്നിൽ വാഹന പൂജ

തൃശ്ശൂർ: അൽപ്പം വ്യത്യസ്തവും ചരിത്രത്തിൽ ആദ്യത്തെതുമായ വാഹനപൂജയാണ് കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയത്. കാരണം ക്ഷേത്രത്തിൽ പൂജയ്‌ക്ക് എത്തിച്ചത് ഒരു ആഡംബര ഹെലികോപ്റ്റർ ആയിരുന്നു. ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പൂജയ്‌ക്ക് കൊണ്ടുവന്നത്.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വെച്ചായിരുന്നു ഹെലികോപ്റ്റർ പൂജ നടന്നത്. ക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയ ഹെലികോപ്റ്ററിന് മുന്നിൽ നിലവിളക്കുകൾ കൊളുത്തി വെച്ച്, നാക്കിലയിൽ പൂജാദ്രവ്യങ്ങളുമായി മേൽശാന്തി സുമേഷ് നമ്പൂതിരി വാഹനപൂജ നിർവഹിച്ചു.പൂജയ്ക്ക് ശേഷം ആരതിയുഴിഞ്ഞ് മാലയും ചന്ദനവും ചാർത്തി. ഇതോടെ പൂജ പൂർത്തിയായി. രവി പിള്ള, മകൻ ഗണേഷ്, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി കുമാർ എന്നിവരും പൂജയിൽ പങ്കെടുത്തു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണനും ചടങ്ങിൽ സംബന്ധിച്ചു.

അതേസമയം ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ഈ ഹെലികോപ്റ്റർ, നൂറ് കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസമാണ് രവി പിള്ള ഹെലികോപ്റ്റർ വാങ്ങിയത്. എച്ച്-145 ഡി 3 എയർ ബസാണ് അദ്ദേഹം സ്വന്തമാക്കിയത്. പൈലറ്റിനെ കൂടാതെ ഏഴ് പേർക്ക് ഇതിൽ യാത്ര ചെയ്യാൻ സാധിക്കും.കൂടാതെ കടൽ നിരപ്പിൽ 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും എച്ച്-145ന് സാധിക്കും.ഇനി കോപ്റ്റർ അപകടത്തിൽ പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്‌സോർബിങ് സീറ്റുകളാണ് ഇതിന്റെ മറ്റൊരു സവിശേഷത.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

31 minutes ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

34 minutes ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

2 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

2 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

3 hours ago

ഉസ്മാൻ ഹാദി വധം ! ബംഗ്ലാദേശിൽ കലാപം ! മാദ്ധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ട് കലാപകാരികൾ

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…

3 hours ago