സിനിമ മേഖലകൾ ഇന്ന് ഒരുപാട് മാറ്റങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വ്യത്യസ്തമായ ചിത്രീകരണത്തിലൂടെ, കഥകളിലെ ഉള്ളടക്കത്തോടെ ഉയർന്ന് നിൽക്കുകയാണ്. ഇപ്പോഴിതാ സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശന്റെ വാക്കുകളാണ് വൈറലാകുന്നത്. സൂപ്പര്‍സ്റ്റാറുകളുടെ കാലം കഴിഞ്ഞെന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ഡം ആസ്വദിക്കുന്നവരെല്ലാം ദൈവത്തിന് നന്ദി പറയണമെന്നും അദ്ദേഹം പറയുന്നു. അതിന് കാരണമായി അദ്ദേഹം പറയുന്നത് സിനിമ മേഖല മാറിക്കൊണ്ടിരിക്കുകയാണെന്നും മികച്ച ഉള്ളടക്കമായിരിക്കും ഇനി സൂപ്പര്‍താരങ്ങളാവുകയെന്നുമാണ്.
“സിനിമ മേഖല മാറിക്കൊണ്ടിരിക്കുകയാണ് ഇത് സൂപ്പര്‍താരങ്ങളുടെ അവസാന കാലഘട്ടമാണ്. ഇന്ന് അത് ആസ്വദിക്കുന്നത് ആരൊക്കെയായാലും, ഷാരുഖ് ഖാനോ സല്‍മാനോ അക്ഷയ് കുമാറോ, അവര്‍ ദൈവത്തോട് നന്ദി പറയണം. നാളെ ഉള്ളടക്കങ്ങളാകും സൂപ്പര്‍സ്റ്റാറാവുക” എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.
ഇപ്പോഴത്തെ സിനിമകൾ കൂടുതല്‍ റിയലിസ്റ്റിക്കാവുന്നതാണ് കാണുന്നത്. കോമഡി ആയാലും സീരിയസ് ആയാലും. വിശ്വസനീയമായി എടുക്കുക എന്നതാവും ശരിയായിട്ടുള്ളത്. വിശ്വാസ്യകരമാക്കിയെടുക്കുന്ന ഒരു സിനിമയും പരാജയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ ബോളിവുഡ് ചിത്രം ഹങ്കാമ 2 ന്റെ തിരക്കിലാണ് സംവിധായകൻ. സൂപ്പര്‍ഹിറ്റായി മാറിയ ഹങ്കാമയുടെ രണ്ടാം ഭാഗമാണിത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഈ മാസം 23നാണ് ചിത്രമെത്തുക. ഇതുകൂടാതെ ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരിക്കുന്ന നടന വിസ്‌മയം മോഹന്‍ലാലിനൊപ്പമുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…