Friday, May 3, 2024
spot_img

സിനിമ മേഖലയിൽ ഇനി സൂപ്പർ സ്റ്റാറുകൾ ഇല്ല: ഇത് അവസാന കാലഘട്ടം; പ്രിയദർശൻ പറയുന്നു

സിനിമ മേഖലകൾ ഇന്ന് ഒരുപാട് മാറ്റങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വ്യത്യസ്തമായ ചിത്രീകരണത്തിലൂടെ, കഥകളിലെ ഉള്ളടക്കത്തോടെ ഉയർന്ന് നിൽക്കുകയാണ്. ഇപ്പോഴിതാ സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശന്റെ വാക്കുകളാണ് വൈറലാകുന്നത്. സൂപ്പര്‍സ്റ്റാറുകളുടെ കാലം കഴിഞ്ഞെന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ഡം ആസ്വദിക്കുന്നവരെല്ലാം ദൈവത്തിന് നന്ദി പറയണമെന്നും അദ്ദേഹം പറയുന്നു. അതിന് കാരണമായി അദ്ദേഹം പറയുന്നത് സിനിമ മേഖല മാറിക്കൊണ്ടിരിക്കുകയാണെന്നും മികച്ച ഉള്ളടക്കമായിരിക്കും ഇനി സൂപ്പര്‍താരങ്ങളാവുകയെന്നുമാണ്.

“സിനിമ മേഖല മാറിക്കൊണ്ടിരിക്കുകയാണ് ഇത് സൂപ്പര്‍താരങ്ങളുടെ അവസാന കാലഘട്ടമാണ്. ഇന്ന് അത് ആസ്വദിക്കുന്നത് ആരൊക്കെയായാലും, ഷാരുഖ് ഖാനോ സല്‍മാനോ അക്ഷയ് കുമാറോ, അവര്‍ ദൈവത്തോട് നന്ദി പറയണം. നാളെ ഉള്ളടക്കങ്ങളാകും സൂപ്പര്‍സ്റ്റാറാവുക” എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

ഇപ്പോഴത്തെ സിനിമകൾ കൂടുതല്‍ റിയലിസ്റ്റിക്കാവുന്നതാണ് കാണുന്നത്. കോമഡി ആയാലും സീരിയസ് ആയാലും. വിശ്വസനീയമായി എടുക്കുക എന്നതാവും ശരിയായിട്ടുള്ളത്. വിശ്വാസ്യകരമാക്കിയെടുക്കുന്ന ഒരു സിനിമയും പരാജയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ ബോളിവുഡ് ചിത്രം ഹങ്കാമ 2 ന്റെ തിരക്കിലാണ് സംവിധായകൻ. സൂപ്പര്‍ഹിറ്റായി മാറിയ ഹങ്കാമയുടെ രണ്ടാം ഭാഗമാണിത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഈ മാസം 23നാണ് ചിത്രമെത്തുക. ഇതുകൂടാതെ ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരിക്കുന്ന നടന വിസ്‌മയം മോഹന്‍ലാലിനൊപ്പമുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles