Spirituality

നിങ്ങള്‍ എന്ത് ചെയ്താലും തിരിച്ചടി ഉണ്ടാകുന്നുണ്ടോ ?;സര്‍വ്വകാര്യ വിജയത്തിനും സമൃദ്ധിക്കും ഈ വഴിപാട് നടത്താം

നിങ്ങള്‍ എന്ത് ചെയ്താലും തിരിച്ചടി ഉണ്ടാകുന്നുണ്ടോ?. ജീവിതത്തിൽ വളരെയധികം സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാന് യഥാവിധി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസ പ്രകാരം ധീരത, ശക്തി തുടങ്ങിയവയുടെ പ്രതീകമാണ് ഹനുമാൻ. നിത്യവും ഹനുമാനെ സ്തുതിച്ചാൽ ദുഷ്ടശക്തികള്‍ അകന്നുപോകുമെന്ന് രാമായണത്തിൽ പ്രതിപാദിക്കുന്നു. നമ്മുടെ ഏറ്റവും മോശം കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന ഏഴരശനി, കണ്ടകശനി എന്നീ സമയങ്ങളിൽ ഹനുമാനെ പ്രാര്‍ത്ഥിച്ചാൽ ബുദ്ധിമുട്ടുകള്‍ അകലുമെന്നാണ് കരുതപ്പെടുന്നത്.

പൊതുവേ മറ്റ് ദേവതകളെക്കാൾ വ്യത്യസ്തമാണ് ഹനുമാൻ്റെ വഴിപാടുകള്‍. വെറ്റിലമാല, വടമാല, സിന്ദൂരക്കാപ്പ്, വെണ്ണക്കാപ്പ്, തുളസിമാല എന്നിവ വഴിപാടായി സമര്‍പ്പിക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. വെറ്റിലമാല വഴിപാട് നൽകി പ്രാര്‍ത്ഥിച്ചാൽ സമൃദ്ധി ഉണ്ടാകുമെന്നും വിവാഹതടസ്സങ്ങൾ മാറുമെന്നുമാണ് വിശ്വാസം. വടമാല വഴിപാട് ആയുരാരോഗ്യത്തിനും സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതെന്നുമാണ് കരുതപ്പെടുന്നത്. തുളസിമാല സമര്‍പ്പണത്തിലൂടെ തീരാവ്യാധികൾ അകലുമെന്നുമാണ് വിശ്വാസം. ശ്രീരാമജയം എന്ന് കടലാസിൽ എഴുതി ഹനുമാൻ്റെ കഴുത്തിൽ അണിയിച്ച് പ്രാര്‍ത്ഥിച്ചാൽ സര്‍വ്വകാര്യവിജയം ഉണ്ടാകും.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago