Featured

ഹൃദയഭേദകം ഈ കാഴ്ച ; ഹമാസിന്റെ ക്രൂരതയുടെ നേർചിത്രം ! വൈറലായി വീഡിയോ

ഇസ്രായേൽ – ഹമാസ് സംഘർഷം ഇപ്പോഴും തുടരുകയാണ്. ഇരുഭാഗങ്ങളിലുമായി നിരവധി ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ, ജനീവയിലെ യുഎൻ ആസ്ഥാനത്തിന് എതിർവശത്തുള്ള ബ്രോക്കൺ ചെയർ സ്‌ക്വയറിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഖനി സ്ഫോടനത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് സൈനികരുടെ പ്രതീകമാണ് തകർന്ന കസേര. ഹമാസ് ബന്ദികളുടെയോ ഇരകളുടെയോ ഫോട്ടോകളുള്ള കസേരകളാണ് വിഡിയോയിൽ കാണാനാവുക. അവരെ വീട്ടിലേക്ക് കൊണ്ടുവരൂ എന്ന ബാനറുകളും ബ്രോക്കൺ ചെയറിന് സമീപം സൂക്ഷിച്ചിരിക്കുന്നതായി കാണാം. കൂടാതെ ഫോട്ടോയുടെ സമീപം പൂർണ്ണമായ വിശദാംശങ്ങൾ, പേര്, വയസ്സ് തുടങ്ങിയവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഹമാസിന്റെ തീവ്രവാദത്തിന്റെ ക്രൂരതയുടെ വ്യാപ്തി എത്രത്തോളമാണെന്ന് നമുക്ക് വീഡിയോയിലൂടെ കാണുവാൻ സാധിക്കും. കൂടാതെ, ടെൽ അവീവ് സർവകലാശാലയിലെ ഒഴിഞ്ഞ ഓഡിറ്റോറിയത്തിലെ സീറ്റുകളിലും റോമിന്റെ മധ്യഭാഗത്തുള്ള ഷബ്ബത്ത് ടേബിളിലെ ഡൈനിംഗ് കസേരകളിലും കാണാതായവരുടെയും മരിച്ചവരുടെയും ചിത്രങ്ങൾ ഇതുപോലെ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ ഏറ്റവും ദാരുണമായത് ലണ്ടനിലെ പ്രദർശനം തന്നെയാണ്.

അതേസമയം, ഇസ്രായേലിന്റെ പോരാട്ടം ഒരിക്കലും പാലസ്തീൻ ജനതയോടല്ലെന്നും, മറിച്ച് ഹമാസ് ഭീകരരോടാണെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ വ്യക്തമാക്കി. ഹമാസ് ഒരിക്കലും പാലസ്തീൻ ജനതയെ കുറിച്ചോ, സമാധാന ചർച്ചകളെ കുറിച്ചോ ചിന്തിക്കുന്നില്ലെന്നും ഗിലാദ് തുറന്നടിച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഗിലാദ് ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കിയത്. ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണങ്ങളും, തുടർന്നുണ്ടായ സംഭവ വികാസങ്ങളും പാലസ്തീനുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ നടക്കുന്നത് പാലസ്തീന് എതിരെയുള്ള യുദ്ധമല്ല. ഇസ്രായേൽ അതിന്റെ നിലനിൽപ്പിന്റെ പോരാട്ടത്തിലാണ്. ഹമാസ് ഭീകരസംഘടന മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. പാലസ്തീനിലെ ജനങ്ങളെ കുറിച്ച് ഹമാസ് ഒരിക്കലും ചിന്തിക്കുന്നില്ലെന്നും ഇസ്രായേൽ എന്ന രാഷ്‌ട്രത്തെ നശിപ്പിച്ച്, ലോകത്തുള്ള എല്ലാ ജൂതന്മാരേയും കൊലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രമാണ് അവർ ജീവിക്കുന്നതെന്നും ഗിലാദ് എർദാൻ വ്യക്തമാക്കി.

എന്നാൽ ഈ വംശഹത്യക്കെതിരെ ഇസ്രായേൽ ശക്തമായി തന്നെ പോരാടുന്നത് തുടരും. പരിക്കേറ്റവരെ സഹായിക്കുന്ന ഇസ്രായേലിന്റെ ആരോഗ്യ പ്രവർത്തകരെ പോലും ഹമാസ് വെറുതെ വിടുന്നില്ല. അതുകൊണ്ട് തന്നെ ഹമാസിനെ തുടച്ചു നീക്കുന്നത് വരെ ഞങ്ങൾക്ക് വിശ്രമമുണ്ടാകില്ല. അവർ ബന്ദികളാക്കിയിരിക്കുന്ന ഞങ്ങളുടെ ആൾക്കാരെ എത്രയും വേഗം തിരികെ വീടുകളിലെത്തിക്കും. തിന്മയെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ഇസ്രായേലിന്റെ സൈന്യം ഇപ്പോൾ ചെയ്യുന്നത്. അത് സാധ്യമാക്കാനുള്ള എല്ലാ മാർഗങ്ങളും ഞങ്ങൾ പ്രയോഗിക്കും. ഇതൊരിക്കലും പ്രതികാര നടപടിയില്ല. മറിച്ച് ഭാവിയിലും ഇത് സംഭവിക്കാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ മാത്രമാണ്. ഹമാസിനെ ഇല്ലാതാക്കുന്നതിൽ ഇസ്രായേലിന് വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം മുഴുവൻ അതിന് വലിയ വില നൽകേണ്ടി വരുമെന്നും ഗിലാദ് വ്യക്തമാക്കി. ഹമാസ് ഭീകരർ സാധാരണക്കാരായ ആളുകളെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഗിലാദ് യുഎന്നിൽ ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കിയത്.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

21 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

21 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

21 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

22 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

23 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

24 hours ago