Sports

മനു ഭാക്കറിനും ഡി ഗുകേഷിനുമടക്കം ഇക്കുറി ഖേൽ രത്ന 4 പേർക്ക് ! മലയാളി നീന്തൽതാരം സജന്‍ പ്രകാശടക്കം 32 പേര്‍ക്ക് അര്‍ജുന പുരസ്കാരം

ദില്ലി : 2024 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് കായിക താരങ്ങൾക്കാണ് ഇത്തവണ രാജ്യത്തിന്റെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽ രത്ന ലഭിച്ചത്. ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് സിങ്, ഒളിമ്പിക്‌സ് ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കര്‍, പാര അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ പരമോന്നത കായിക ബഹുമതിയായ മേജര്‍ ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മലയാളി നീന്തൽതാരം സജന്‍ പ്രകാശടക്കം 32 പേര്‍ക്ക് അര്‍ജുന പുരസ്കാരം ലഭിച്ചു. ബാഡ്മിന്‍റണ്‍ കോച്ച് എസ്.മുരളീധരന് ദ്രോണാചാര്യ.

നേരത്തെ പുറത്ത് വന്നിരുന്ന നാമനിര്‍ദേശപ്പട്ടികയില്‍ മനു ഭാക്കറിന്‍റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പാരിസിൽ വനിതാ 10 മീറ്റര്‍ എയർ പിസ്റ്റൽ, 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനങ്ങളിൽ വെങ്കല മെഡലുകൾ മനു ഭാകർ നേടിയിരുന്നു. ഒരു ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മനു ഭാക്കര്‍. 2020ൽ മനു ഭാക്കറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു.

അതേസമയം നിലവിലെ നിലവിലെ ലോകചാംപ്യനെ വീഴ്ത്തിയാണ് ഡി.ഗുകേഷ് ലോക ചെസ് കിരീചം ഇന്ത്യയിലെത്തിച്ചത്. അവസാന ക്ലാസിക്കല്‍ മല്‍സരം വരെ നീണ്ട ചാംപ്യന്‍ഷിപ്പില്‍ ആദ്യമല്‍സത്തില്‍ തോറ്റശേഷമായിരുന്നു ഗുകേഷിന്റെ ഐതിഹാസിക തിരിച്ചുവരവും കിരീടനേട്ടവും. ഇതോടെ ചെസ് ലോകചാംപ്യന്‍പട്ടമണിയുന്ന പ്രായം കുറഞ്ഞ താരമായി മാറുകയായിരുന്നു ഗുകേഷ്. 22–ാം വയസ്സിൽ ലോക ചാംപ്യനായ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്.

Anandhu Ajitha

Recent Posts

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

1 hour ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

1 hour ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

1 hour ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

1 hour ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

19 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

19 hours ago