International

ട്രമ്പിന് മരവിപ്പ് !! ഇക്കൊല്ലത്തെ സമാധാന നോബൽവെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക്

ഓസ്‌ലോ: 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് വളരുന്ന ഇരുട്ടിനിടയിലും ജനാധിപത്യത്തിന്റെ തീനാളം കെടാതെ സൂക്ഷിക്കുന്ന “ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ പോരാളി” എന്നാണ് നോർവീജിയൻ നോബൽ കമ്മിറ്റി മച്ചാഡോയെ വിശേഷിപ്പിച്ചത്. ഓസ്‌ലോയിലെ നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോർവീജിയൻ നോബൽ കമ്മിറ്റി നേതാവ് ജോർഗൻ വാറ്റ്നെ ഫ്രിഡ്‌നസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

വെനസ്വേലയിലെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി മച്ചാഡോ നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ അവർ നടത്തുന്ന പ്രതിരോധത്തെ കമ്മിറ്റി പ്രത്യേകം പ്രശംസിച്ചു.

അവാർഡ് പ്രഖ്യാപനത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നടത്തിയ പരസ്യവും രഹസ്യവുമായ പ്രചാരണങ്ങൾ കാരണം ഈ വർഷത്തെ നോബൽ കമ്മിറ്റി വലിയ ശ്രദ്ധയിലായിരുന്നു. മുൻഗാമികളായ ബറാക് ഒബാമ ഉൾപ്പെടെ നാല് പ്രസിഡന്റുമാർക്ക് പുരസ്‌കാരം ലഭിച്ചതിൽ ട്രമ്പ് പരസ്യമായി അസൂയ പ്രകടിപ്പിച്ചിരുന്നു.

ഈ വർഷം 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ മൊത്തം 338 സ്ഥാനാർത്ഥികളാണ് നോബൽ സമാധാന സമ്മാനത്തിനായി മത്സരിച്ചത്. കഴിഞ്ഞ വർഷം ജാപ്പനീസ് അണുബോംബ് അതിജീവന പ്രസ്ഥാനമായ നിഹോൺ ഹിഡാങ്ക്യോ (Nihon Hidankyo) ആയിരുന്നു പുരസ്‌കാരത്തിന് അർഹരായത്. നെൽസൺ മണ്ടേല, ലിയു സിയാവോബോ, യുറോപ്യൻ യൂണിയൻ (EU), ആണവായുധങ്ങൾ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര പ്രചാരണ സമിതി (ICAN) തുടങ്ങിയവരാണ് മുൻപ് സമാധാന നോബൽ നേടിയ പ്രമുഖർ.

Anandhu Ajitha

Recent Posts

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

4 minutes ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

28 minutes ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

42 minutes ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

46 minutes ago

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

56 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയുടെ നാൾവഴി അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം I SABARIMALA GOLD SCAM

വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…

59 minutes ago