പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഷെഫീഖ് അല്‍ ഖാസിമിയെയും ഡ്രൈവര്‍ ഫാസിലിനെയും നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഷെഫീഖ് അല്‍ ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് ഷെഫീഖ് പോലീസിന് മൊഴി നല്‍കി.
പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് പെണ്‍കുട്ടിയെ കൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നല്‍കി. പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത ഇമാമിന്‍റെ സഹോദരന്‍ നൗഷാദാണ് ഒളിവില്‍ പോകാനുള്ള സഹായം നല്‍കിയത്. ഷെഫീഖ് സ്വന്തം അക്കൗണ്ട് വഴി പണം ഇടപാടുപോലും നടത്തിയിരുന്നില്ല. നൗഷാദിന്‍റെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്. നാഷാദിന്‍റെ അറസ്റ്റിനു ശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഒരു ലോഡ്ജില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇമാമിനെ കുരുക്കാന്‍ പൊലീസിനെ സഹായിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഡി.അശോകന്‍റെ നേതൃത്വത്തിലുള്ള റൂറല്‍ ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് മധുരയില്‍ നിന്നും ഷെഫീഖിനൊപ്പം പിടികൂടിയ സഹായി ഫാസിലിനെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തു. അഞ്ച് പ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…