മാധ്യമങ്ങളെ അറിയിക്കാതെ നേരത്തേ വോട്ട് ചെയ്ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിന് തലേന്ന്, ആലപ്പുഴ എസ്‍ടിബി സ്കൂളിൽ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസകിന്‍റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. പ്രമുഖനേതാക്കളും വിഐപി വോട്ടർമാരും എപ്പോഴാണ് വോട്ട് ചെയ്യാനെത്തുക എന്ന് മാധ്യമപ്രവർത്തകർ തലേന്ന് അന്വേഷിച്ചാൽ സമയം അറിയിക്കാറുള്ളതുമാണ്. എന്നാൽ നേരത്തേ അറിയിച്ച സമയത്തിന് വളരെ മുമ്പേ തന്നെ വന്ന് മന്ത്രി തോമസ് ഐസക് വോട്ട് ചെയ്ത് മടങ്ങി. മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാൻ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രി എറണാകുളത്തേക്കാണ് വോട്ട് ചെയ്ത ശേഷം പോയതെന്നാണ് അറിയുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് കഴിയാതെ ഇനി ഒരു വിഷയത്തിലും പ്രതികരിക്കുകയോ ചെയ്യില്ലെന്ന് നേരത്തേ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായിട്ടാകണം മാധ്യമങ്ങളെ ഒഴിവാക്കി ധനമന്ത്രി നേരത്തേ വോട്ട് ചെയ്ത് മടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…