Kerala

കടുവ തീര്‍ക്കുവാണേല്‍ ഇത്ര സങ്കടമുണ്ടാകില്ലായിരുന്നു ;രക്ഷപ്പെടുത്താമായിരുന്നിട്ടും കൊന്നുകളഞ്ഞു,മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് തോമസിന്‍റെ ഭാര്യയും മക്കളും

മാനന്തവാടി : കടുവ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച കർഷകൻ തോമസിന്റെ മരണത്തിൽ വികാരഭരിതയായിമന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് തോമസിന്റെ ഭാര്യയും മക്കളും. തോമസിന്റെ വീട്ടില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയപ്പോഴായിരുന്നു ഭാര്യയടക്കമുള്ള ബന്ധുക്കള്‍ അദ്ദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രതികരിച്ചത്. ഏറെ നേരം രക്തം വാര്‍ന്ന് കിടന്നത് കൊണ്ട് മാത്രമാണ് തോമസിന് ജീവന്‍ നഷ്ടമായതെന്ന് ബന്ധുക്കള്‍ മന്ത്രിയോട് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ വയനാട്ടില്‍ ഒരു ആശുപത്രിയില്‍ പോലും ഇല്ല. മതിയായ ആംബുലന്‍സ് സംവിധാനങ്ങളില്ലാത്തതും തോമസിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

വൈകുന്നേരം അഞ്ച് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. തോമസിന്റെ ഭാര്യ സിനി. മക്കളായ സോജന്‍, സോന എന്നിവരെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. പുതുശ്ശേരിയിലും വെള്ളാരംകുന്നിലും രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കുമെന്നും കുടുംബത്തിന് ആവശ്യമായ കൗണ്‍സലിംഗ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തോമസിന്റെ ഭാര്യ സിനി വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Anusha PV

Recent Posts

ജൂൺ നാലിന് മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറും’! ഗോരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്; ദൃശ്യങ്ങൾ കാണാം

ലക്‌നൗ: മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ…

7 mins ago

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

55 mins ago

‘കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയാണ് കോൺഗ്രസിന്റെ പെരുമാറ്റം’; എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് കോൺഗ്രസിനെ പരിഹസിച്ച് ജെ പി നദ്ദ

ദില്ലി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്ത്.…

59 mins ago

ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ബാറുകളും മദ്യശാലകളും തുറക്കില്ല! തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് മദ്യവില്‍പ്പന നിരോധിച്ച് കര്‍ണാടക

ബെംഗളൂരു: തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിച്ച് കർണാടക. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ…

2 hours ago

പുതുചരിത്രം കുറിക്കാൻ മോദി ഇന്ന് യാത്രതിരിക്കും, കന്യാകുമാരിയിലെ ധ്യാനം ഇന്നവസാനിക്കും, വിവേകാനന്ദ കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രി പുറപ്പെടുക വാരാണസിയിലേക്ക്!

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ…

2 hours ago

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

2 hours ago