International

ഭീകരതക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തിന് മറ്റൊരു വിജയം കൂടി; ലഷ്കറിന്റെ രണ്ടാമനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ; ഒടുവിൽ പാകിസ്ഥാനെ കൈവിട്ട് ചൈന

ന്യൂയോർക്ക്: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ നയതന്ത്രത്തിന് മറ്റൊരു വിജയം കൂടി. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തയിബ ഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷ കൗൺസിൽ. ലഷ്കറെ തയിബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. മുംബൈയിലും ജമ്മുവിലും ഉൾപ്പെടെ നടന്ന നിരവധി ഭീകര ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനാണ് അബ്ദുൽ റഹ്മാൻ മക്കി. 2020ൽ പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദത്തിന് ധനസഹായം നൽകിയതിന്റെ പേരിൽ മക്കിക്കു തടവുശിക്ഷ വിധിച്ചിരുന്നു. ലഷ്‌കർ ഇ തയിബയ്ക്കു പുറമേ ഭീകര പട്ടികയിൽ യുഎസ് ഉൾപ്പെടുത്തിയിട്ടുള്ള ഫോറിൻ ടെററിസ്റ്റ് ഓർഗനൈസേഷൻ (എഫ്ടിഒ) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള മക്കിയെ ഇന്ത്യയും യുഎസും നേരത്തേതന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവർക്ക് യുഎസ് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നീക്കം ചൈന തടഞ്ഞിരുന്നു. യുഎൻ ഉപരോധ സമിതിയിൽ ഇതു സംബന്ധിച്ച കൊണ്ടുവന്ന പ്രമേയം ചൈന ആറു മാസത്തേക്ക് ത‌ടയുകയായിരുന്നു. ഇതു പിൻവലിച്ചതിനെ തുടർന്ന് ഇന്നലെ യുഎൻ ഉപരോധ സമിതി പ്രമേയത്തിന് അംഗീകാരം നൽകുകയായിരുന്നു. അതേസമയം, മക്കിയെ കൂടാതെ പാക്കിസ്ഥാനിൽ നിന്നുള്ള നിരവധി ഭീകരരെ ആഗോള പട്ടികയിൽ ഉൾപ്പെടുത്തന്നതിന് ചൈന തടസ്സം സൃഷ്ടിച്ചിരുന്നു. ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞതും ചൈനയാണ്.

anaswara baburaj

Recent Posts

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

22 mins ago

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

1 hour ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

2 hours ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

2 hours ago