Kerala

അക്രമാസക്തരാകാൻ സാധ്യതയുള്ളവർക്ക് കോടതി അനുമതിയോടെ കൈവിലങ്ങ് ധരിപ്പിക്കണം ; എഡിജിപി അജിത് കുമാർ തയാറാക്കിയ മാർഗനിർദേശം

തിരുവനന്തപുരം : അക്രമാസക്തരാകാൻ സാധ്യതയുള്ളവരെ കോടതിയിലോ ആശുപത്രിയിലോ ഹാജരാക്കുമ്പോൾ, കോടതി അനുമതിയോടെ കൈവിലങ്ങ് ധരിപ്പിക്കാൻ നിർദേശം. അക്രമണവാസന ഉള്ളവരെ പരിശോധനയ്‌ക്കെത്തിക്കും മുൻപ് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകണമെന്നും സുരക്ഷ ഒരുക്കാൻ പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകാനും എഡിജിപി അജിത് കുമാർ തയാറാക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

എഡിജിപി അജിത് കുമാർ തയാറാക്കിയ മാർഗനിർദേശത്തിലെ നിർദേശങ്ങൾ .

ഏത് വ്യക്തികളെ കൊണ്ടുവരുമ്പോഴും അയാൾ അക്രമാസക്തനാകുന്ന സ്വഭാവമുള്ളയാളാണോയെന്ന് ബന്ധുക്കളോടും നാട്ടുകാരോടും ചോദിച്ച് മനസിലാക്കണം.

കൈയിലോ ശരീരത്തിലോ ആയുധങ്ങളില്ലെന്ന് ഉറപ്പാക്കണം.

അക്രമാസക്തനാകാൻ സാധ്യതയുണ്ടെങ്കിൽ ബന്ധുവിനെയോ നാട്ടുകാരനെയോ ഒപ്പം കൂട്ടണം.

ആശുപത്രിയിലെത്തിക്കും മുൻപ് ഡോക്ടർമാരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാ ക്രമീകരണം ശക്തമാക്കണം.

ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രം പരിശോധനാ സമയത്ത് കസ്റ്റഡിയിലുള്ളയാളിന്റെ സമീപത്തുനിന്ന് മാറാം. എന്നാൽ നേരിട്ട് കാണാവുന്ന അകലത്തിൽ മാത്രമെ മാറിനിൽക്കാവൂ.

കത്രിക ഉൾപ്പെടെയുള്ള ആയുധങ്ങൾ പരിശോധനയ്ക്ക് കൊണ്ട് വന്നയാളുടെ കയ്യകലത്തിൽനിന്ന് മാറ്റിവയ്ക്കണം.

അക്രമാസക്തനായാൽ ഡോക്ടറുടെ അനുമതി കൂടാതെ തന്നെ ഇടപെടണം.

ഇത്തരക്കാരെ കൊണ്ടുവരുമ്പോൾ എസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനോട് സാഹചര്യം വിശദീകരിച്ച ശേഷം അനുമതിയുണ്ടെങ്കിൽ കൈവിലങ്ങ് അണിയിക്കാം.

വൈദ്യ പരിശോധനയ്ക്ക് കൊണ്ട് വന്ന അദ്ധ്യാപകന്റെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശം.
ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മേയ് 10ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി, സ്വമേധയാ കേസെടുത്തിരുന്നു.

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

3 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

3 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

4 hours ago