പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 80-90 തവണ പൊതുജനങ്ങൾ നിരസിച്ചവർ ഗുണ്ടായിസത്തിലൂടെ പാർലമെൻ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ആദ്ദേഹം തുറന്നടിച്ചു. പാർലമെൻ്റ് സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ശബ്ദം പാർലമെൻ്റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ വോട്ടർമാർ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസം പുലർത്തുന്നവരാണ്. ജനങ്ങൾക്ക് മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നു. 2024 ന്റെ അവസാന മാസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യം 2025നെ വരവേൽക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്. പാർലമെന്റെിന്റെ ഈ സമ്മേളനം പല വിധത്തിൽ സവിശേഷതയുള്ളതാണ്. നാളെ ഭരണഘടനയുടെ 75-ാം വർഷം ആഘോഷിക്കപ്പെടാൻ പോകുകയാണ്. സംവിധാൻ സദനിൽ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കപ്പെടും. ഈ അവസരത്തിൽ ആരോഗ്യകരമായ ചർച്ചകൾ എല്ലാവരുടെ ഭാഗത്ത് നിന്നുമുണ്ടാകണം.
ഇന്ത്യയിലെ വോട്ടർമാർ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസം പുലർത്തുന്നവരാണ്. എന്നാൽ മറുഭാഗത്ത് ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു. ജനങ്ങൾ അവരുടെ എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തി സമയമാകുമ്പോൾ ശിക്ഷിക്കുന്നു. അത്തരത്തിൽ 80-90 തവണ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവരുണ്ട്. അവർ പാർലമെന്റിൽ സമാധാനപരമായ ചർച്ചകൾ നടത്താൻ അനുവദിക്കുന്നില്ല. ഇത്തരക്കാർ ജനാധിപത്യത്തെയോ ജനങ്ങളെയോ മാനിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിക്കാത്തതിനാലാണ് ഇവർ പരാജയപ്പെടുന്നത്. പാർലമെൻ്റ് തടസപ്പെടുന്നതുകാരണം ഏറ്റവും അധികം പ്രയാസം നേരിടുന്നത് യുവ എം.പിമാർക്കാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നത്. “- നരേന്ദ്രമോദി പറഞ്ഞു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…