പ്രതീഷ് വിശ്വനാഥ്.
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് തർക്കിച്ചെന്നും വാട്ട്സ് ഗ്രൂപ്പിൽ നിന്നും ഒഴിവായെന്നുമുള്ള വാർത്തകൾ നിഷേധിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി മുന്നോട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) നേതാവ് പ്രതീഷ് വിശ്വനാഥ്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് അടക്കമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാത്ത മാദ്ധ്യമങ്ങൾ തൻ്റെ പേരിൽ ബിജെപിയുടെ സംസ്ഥാന സമിതിയിൽ പൊട്ടിത്തെറി എന്നൊക്കെ പറഞ്ഞ് വ്യാജവാർത്തകൾ സൃഷ്ടിച്ച് ചർച്ചകൾ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ പറ്റിയുള്ള കയ്പേറിയ സത്യങ്ങൾ വിളിച്ചുപറയാനും ചർച്ചചെയ്യാനും മടിയും ഭയവും ഉള്ളതുകൊണ്ടാണോ ഇവിടെ പതിയിരിക്കുന്ന ഭീകരതയെപ്പറ്റി ജനങ്ങൾ ചിന്തിക്കാതിരിക്കാൻ പാകത്തിൽ അതിനെ മറച്ചു പിടിച്ചു പിടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് വായിക്കാം
“കേരളത്തെ വരിഞ്ഞുമുറുക്കുന്ന ഐഎസ് മോഡൽ ഭീകരവാദമാഫിയ പോപ്പുലർ ഫ്രണ്ട് ഒരു മുൻ ജഡ്ജിയെയും ആയിരത്തിനടുത്ത് ഹിന്ദുനേതാക്കളെയും സംഘടനാപ്രവർത്തകരെയും കൊല്ലാൻ ലിസ്റ്റ് ഉണ്ടാക്കിയ വിവരം എൻഐഎ പുറത്തുവിട്ടിട്ടും അതിനെപ്പറ്റി ന്യൂസവർ ചർച്ചയോ അന്തിച്ചർച്ചയോ നടത്താൻ സമയവും കെൽപ്പുമില്ലാത്ത മാദ്ധ്യമങ്ങൾ എൻ്റെ പേരിൽ ബിജെപിയുടെ സംസ്ഥാന സമിതിയിൽ പൊട്ടിത്തെറി എന്നൊക്കെ പറഞ്ഞ് വ്യാജവാർത്തകൾ സൃഷ്ടിച്ച് ചർച്ചകൾ നടത്തുന്നു. തെറ്റായ വാർത്തകൾ ഉണ്ടാക്കി ആത്മസംതൃപ്തി കണ്ടെത്തുന്ന മാധ്യമങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. ഈ നാട് നേരിടുന്ന ഭീകരവാദത്തെ പറ്റിയുള്ള കയ്പേറിയ സത്യങ്ങൾ വിളിച്ചുപറയാനും ചർച്ചചെയ്യാനും മടിയും ഭയവും ഉള്ളതുകൊണ്ടാണോ നിങ്ങൾ ഇവിടെ പതിയിരിക്കുന്ന ഭീകരതയെപ്പറ്റി ജനങ്ങൾ ചിന്തിക്കാതിരിക്കാൻ പാകത്തിൽ അതിനെ മറച്ചുപിടിച്ചു കൊണ്ട് മറ്റോരോ നറേറ്റീവുകൾ സൃഷ്ടിക്കുന്നത്?” –
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…